വീണ്ടും വിക്കിലീക്*സ്; അമേരിക്ക ആശങ്കയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വീണ്ടും വിക്കിലീക്*സ്; അമേരിക്ക ആശങ്കയില്*

    വാഷിങ്ടണ്*: അമേരിക്കന്* ഭരണകൂടത്തെ ആശങ്കയിലാഴ്ത്തി യുഎസ് നയതന്ത്ര രഹസ്യങ്ങളുമായി ബന്ധപ്പെട്ട 2,50,000 രേഖകള്* വിക്കിലീക്*സ് പുറത്തുവിട്ടു. തങ്ങളുടെ വെബ്*സൈറ്റില്* ഹാക്കര്*മാര്* നുഴഞ്ഞു കയറ്റം നടത്തിയതിനെ തുടര്*ന്ന് പത്രമാധ്യമങ്ങളിലൂടെ രേഖകള്* പുറത്തുവിടുകയാണെന്ന് ട്വിറ്റര്* സന്ദേശത്തിലൂടെ വിക്കിലീക്*സ് ലോകത്തെ അറിയിക്കുകയായിരുന്നു.ഇറാനെ ആക്രമിയ്ക്കാന്* സൗദി അറേബ്യ അമേരിക്ക ആവശ്യപ്പെട്ടതായുള്ള രേഖകള്*, പാകിസ്താന്റെ ആണവ പദ്ധതികള്*ക്കെതിരെയുള്ള ആശങ്കകള്*, ചൈനീസ് സര്*ക്കാര്* ഗൂഗിള്* സിസ്റ്റം ഹാക്ക് ചെയ്യുന്നതടക്കമുള്ള രേഖകളുമാണ് വിക്കിലീക്*സ് ഞായറാഴ്ച അര്*ധരാത്രിയോടെ പുറത്തുവിട്ടത്. പുറത്തുവിട്ട രേഖകളില്* ഭൂരിഭാഗവും കഴിഞ്ഞ മൂന്നുവര്*ഷത്തിനിടയിലുള്ളതാണ്. രേഖകള്* പുറത്തുവിടരുതെന്നും അവ മുഴുവന്* മടക്കി നല്*കണമെന്നുമുള്ള അമേരിക്കയുടെ അഭ്യര്*ഥന അവഗണിച്ചായിയിരുന്നു വിക്കിലീക്*സിന്റെ നടപടി.

    അമേരിക്കന്* പ്രതിരോധവകുപ്പും ലോകത്തിന്റെ വിവിധ ഭാഗത്തുള്ള 297 എംബസികളും കോണ്*സുലേറ്റുകളും മിഷനുകളും തമ്മില്* നടത്തിയ സന്ദേശങ്ങളാണ് വിക്കിലീക്*സിന് ലഭിച്ചതെന്നാണ് കരുതുന്നത്. പുറത്തു വന്ന രേഖകളില്* 3038 എണ്ണം ദില്ലിയിലെ യുഎസ് നയതന്ത്ര കാര്യാലയത്തില്* നിന്നുള്ളതാണെന്നാണ് സൂചനകളുണ്ട്.

    വിക്കിലീക്*സ് വെളിപ്പെടുത്തലിനെതിരെ അമേരിക്ക ശക്തമായി രംഗത്തു വന്നു. അമേരിക്കയുമായി ചര്*ച്ചയ്ക്ക് തയ്യാറാണെന്ന് വിക്കിലീക്*സ് സ്ഥാപകന്* ജൂലിയന്* അസാഞ്ജ് അറിയിച്ചെങ്കിലും അമേരിക്ക ഈ വാഗ്ദാനം തള്ളിക്കളഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X