അയ്യപ്പനെക്കുറിച?? ?ചുള്ള സിനിമയില്* യെഡിയൂരപ്പ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അയ്യപ്പനെക്കുറിച?? ?ചുള്ള സിനിമയില്* യെഡിയൂരപ്പ

    ബാംഗളൂര്*: കര്*ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ ചലച്ചിത്രരംഗത്തും അരക്കൈ നോക്കാനൊരുങ്ങുന്നു. സ്വാമി അയ്യപ്പനെക്കുറിച്ചു മലയാളിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഭൂലോക രക്ഷകന്* എന്ന സിനിമയിലാണ് യെഡിയൂരപ്പ അഭിനയിക്കുന്നത്.

    ശബരിമല അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദമാണ് ഈ ചിത്രത്തിന്റെ കഥാതന്തു. മതസൗഹാര്*ദവും ലോകസമാധാനവുമാണ് ചിത്രത്തിലൂടെ ലക്ഷ്യമിട്ടിട്ടുള്ള സന്ദേശം.

    18 ഇന്ത്യന്* ഭാഷകളിലും 17 വിദേശ ഭാഷകളിലുമായി നിര്*മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടന്നു.

    ഒക്ടോബര്* എട്ടിന് യെഡിയൂരപ്പ കണ്ണൂര്* ജില്ലയിലെ മാടായിക്കാവ് ക്ഷേത്ര ദര്*ശനത്തിനെത്തിയപ്പോള്* ചലച്ചിത്രം സംബന്ധിച്ചു സംവിധായകന്* വിജീഷുമായി വിശദമായ ചര്*ച്ച നടന്നിരുന്നുവത്രെ.

    സിനിമയുടെ ആദ്യരംഗത്തിന്റെ ചിത്രീകരണം ഒക്ടോബറില്* നടന്നു. ശബരിമല, മൈസൂര്*കൊട്ടാരം, കൈലാസ മാനസസരോവര്*, ഒമാന്* എന്നിവിടങ്ങളാണ് ചിത്രീകരണസ്ഥലങ്ങള്*.

    അയ്യപ്പഭക്തന്*കൂടിയായ ബോളിവുഡ് താരം വിവേക് ഒബ്*റോയിയും ഒട്ടേറെ ക്രിക്കറ്റ് താരങ്ങളും പുതുമുഖ ചലച്ചിത്രതാരങ്ങളും ചിത്രത്തില്* വേഷമിടുന്നുണ്ട്.

    അതേസമയം, യെഡിയൂരപ്പ സിനിമയില്* അഭിനയിക്കുന്നുവെന്ന വാര്*ത്ത വെറും അഭ്യൂഹം മാത്രമാണെന്നാണ് ബാംഗളൂരിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.







    Powered by WizardRSS | Best Membership Site Software
Working...
X