എയര്*ടെല്* പുതിയ ലോഗോ വൃത്തികെട്ടതെന്ന?? ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എയര്*ടെല്* പുതിയ ലോഗോ വൃത്തികെട്ടതെന്ന?? ?

    മുംബൈ: ആഗോള ടെലികോം കമ്പനിയായ എയര്*ടെല്ലിന്റെ പുതിയ ലോഗോക്കെതിരേ വ്യാപകമായ എതിര്*പ്പ്. പുതിയ ലോഗോയ്*ക്കെതിരെയുള്ള വികാരം സോഷ്യല്* നെറ്റ്*വര്*ക്കിങ് സൈറ്റായ ഫേസ്*ബുക്കില്* പോലും ഉയരുകയാണ്. വൃത്തികെട്ട ലോഗോയുള്ള ഒരു കമ്പനിയെ ഒരിക്കലും വിശ്വസിക്കരുതെന്നു' വരെയാണ് ഫേസ്*ബുക്ക് ഉള്*പ്പെടെയുള്ള സോഷ്യല്* നെറ്റ്വര്*ക്കുകളില്* വരുന്ന അഭിപ്രായങ്ങള്*.

    പഴയ ലോഗോ തന്നെ മതിയെന്നാണു ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഒരു കമ്പനി അതിന്റെ ലോഗോ മാറ്റുമ്പോള്* ഇത്രയധികം അഭിപ്രായപ്രകടനമുണ്ടാകുന്നത് ആദ്യമാണ്.

    സാധാരണ വികസിതരാജ്യങ്ങളില്* മാത്രമാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്* ഉയരുന്നത്. ഇപ്പോഴത്തെ ലോഗോ വളരെ മോശമാണെന്നും പഴയത് തിരികെ കൊണ്ടുവന്നില്ലെങ്കില്* എയര്*ടെല്* മൊബൈല്* കണക്ഷന്* ഉപേക്ഷിക്കുമെന്നുവരെ പലരും മുന്നറിയിപ്പു നല്*കിയിരിക്കുകയാണ്.

    ആഗോളതലത്തില്* നാലാം സ്ഥാനത്തെത്തിയ സാഹചര്യത്തിലാണ് എയര്*ടെല്* പുതിയ ലോഗോ സ്വീകരിക്കാന്* തീരുമാനിച്ചത്. കമ്പനി ചെയര്*മാന്* സുനില്* മിത്തല്* തന്നെയാണു പുതിയ ലോഗോ അവതരിപ്പിച്ചത്.





    Powered by WizardRSS | Best Membership Site Software
Working...
X