ലണ്ടന്*: ഒന്നും ചെയ്യാനില്ലാതെ ഒന്നും സംഭവിയ്ക്കാതെ ഒരു ദിവസം. അങ്ങനെയൊന്നുണ്ടായാല്* അതൊരു ബോറന്* ദിവസം തന്നെ. നിങ്ങളെ ഏറ്റവും ബോറടിപ്പിച്ച ദിനം കണ്ടെത്താന്* കഴിയുമോ? അസാധ്യമെന്നാവും ഉത്തരം? എന്നാല്* മനുഷ്യന്റെ സഹായത്താല്* ഈ ബോറന്* ചോദ്യത്തിന് കമ്പ്യൂട്ടര്* ഉത്തരം കണ്ടെത്തിയിരിക്കുന്നു. 1954 ഏപ്രില്* 11. എല്ലാ ദിവസവും ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും ഒന്ന് ലോകത്തിലെവിടെയെങ്കിലും ഉണ്ടാവും. എന്നാല്* ഈ ദിവസം കാര്യമായോ വാര്*ത്തയോ കാര്യങ്ങളോ സംഭവിച്ചില്ലെന്നാണ് കമ്പ്യൂട്ടറിന്റെ കണ്ടെത്തല്*.
കേംബ്രിഡ്ജ് സര്*വകലാശാലയിലെ സാങ്കേതികവിദഗ്ധനായ ടണ്*സ്റ്റാള്* പെഡോ വികസിപ്പിച്ചെടുത്ത ട്രു നോളജ് എന്ന സോഫ്റ്റ് വെയറാണ് ചരിത്രത്തിലെ ബോറന്* ദിവസം പരതിയത്.
ഇത്തിരിയെങ്കിലും ശ്രദ്ധിക്കപ്പെടുന്ന മൂന്നു കാര്യങ്ങളാണ് 1954 ഏപ്രില്* 11 ഞായറാഴ്ച സംഭവിച്ചത്. ഒന്ന് ബെല്*ജിയത്തില്* പൊതുതെരഞ്ഞെടുപ്പ് നടന്നു. രണ്ടാമതായി ടര്*ക്കി പണ്ഡിതനും ശാസ്ത്രജ്ഞനുമായ അബ്ദുല്ല അതലാറിന്റെ ജനനം, മൂന്നാമത് ഫുട്*ബോള്* താരമായ ജാക്ക് ഷഫിള്*ബോതമിന്റെ മരണം. ഇതല്ലാതെ കാര്യമായൊന്നും അന്നേ ദിവസം ലോകത്ത് നടന്നില്ലെന്ന് കമ്പ്യൂട്ടര്* പറയുന്നു.
ബോറന്* ദിനത്തെക്കുറിച്ച് കേള്*ക്കുമ്പോള്* രസം തോന്നുമെങ്കിലും ഇത് കണ്ടെത്തിയത് ലേശം തലപുകച്ചു തന്നെയാണ്. ദിവസം കണ്ടെത്തുന്നതിനായി 30 കോടി പ്രധാനസംഭവങ്ങള്* കമ്പ്യൂട്ടറിന് നല്*കിയിരുന്നു. വാര്*ത്ത സൃഷ്ടിച്ച വ്യക്തി, സ്ഥലം, ബിസിനസ്, സംഭവങ്ങള്* എന്നീ ക്രമത്തിലാണ് കമ്പ്യൂട്ടര്* സെര്*ച്ച് നടത്തിയത്. സങ്കീര്*ണമായ ആല്*ഗോരിതമാണു ഇതിനായി ഉപയോഗിച്ചത്.
Powered by WizardRSS | Best Membership Site Software