അമലിനെതിരെ അന്*വറിന്റെ നിര്*മാതാവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അമലിനെതിരെ അന്*വറിന്റെ നിര്*മാതാവ്

    പടം വിജയച്ചാല്* അത് നടന്റെ ക്രെഡിറ്റിലും പൊളിഞ്ഞാല്* സംവിധായകന്റെ തലയിലും മലയാള സിനിമയിലെ പതിവ് രീതി ഇതാണ്. ഇതിനിടെ പാവം നിര്*മാതാവിനെക്കുറിച്ച് ആരും മിണ്ടാറില്ല, പണം പോയ വിഷമത്തില്* ആ മാന്യനും ഒന്നും പറയാന്* പോകാറില്ല. എന്നാല്* ഈ സ്ഥിതിയ്ക്ക് പതിയെ മാറ്റം വരികയാണ്. വിനയനെതിരെ യക്ഷിയുടെ നിര്*മാതാവും വന്ദേമാതരത്തിന്റെ നിര്*മാതാവ് ഹെന്*ട്രി മമ്മൂട്ടിയ്*ക്കെതിരെ രംഗത്തെത്തിയതും ഇതിന്റെ സൂചനകളാണ്. ഈ നിരയിലെ ഏറ്റവും പുതിയ ആളാണ് അന്*വറിന്റെ നിര്*മാതാവ് രാജ് സക്കറിയ. അന്*വറിന്റെ സംവിധായകന്* അമല്* നീരദിനെതിരെയാണ് നിര്*മാതാവ് പൊട്ടിത്തെറിയ്ക്കുന്നത്.

    പൃഥ്വിയ്ക്ക് മൈലേജ് കിട്ടിയെന്നൊക്കെ പറയുന്നുണ്ടെങ്കിലും യഥാര്*ത്ഥത്തില്* അന്*വറിന്റെ ബാലന്*സ് ഷീറ്റില്* നഷ്ടക്കണക്കാണ് ഉള്ളതത്രേ. ബോക്*സ് ഓഫീസില്* തകര്*പ്പന്* വിജയം നേടുമെന്ന പ്രതീക്ഷകളുയര്*ത്തി വന്* ഇനീഷ്യല്* കളക്ഷനാണ് അന്*വറിന് ലഭിച്ചത്. എന്നാല്* പടം തിയറ്ററുകളില്* നിന്ന് വിട്ടപ്പോള്* ഏതാണ്ട് ഒന്നരക്കോടിയോളം രൂപ നിര്*മാതാവിന്റെ പോക്കറ്റില്* നിന്നും പോയി. ഈ സാഹചര്യത്തിലാണ് അന്*വര്* തമിഴില്* ഡബ് ചെയ്തിറക്കാന്* നിര്*മാതാവ് തീരുമാനിച്ചത്.

    പടം നഷ്ടത്തിലാണെന്ന് മനസ്സിലാക്കിയ ചിത്രത്തിലെ നായകന്* പൃഥ്വിയും മറ്റൊരു നടന്* പ്രകാശ് രാജും പ്രതിഫലം വാങ്ങാതെയാണ് തമിഴിലെ ഡബ്ബിങ് ജോലികളുമായി സഹകരിച്ചതെന്ന് നിര്*മാതാവ് പറയുന്നു. എന്നാല്* സംവിധായകന്* അമല്* നീരദ് അന്*വറിന്റെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടുവെന്നാണ് രാജ് സക്കറിയയുടെ ആരോപണം.

    മൂന്നരക്കോടിയ്ക്ക് 52 ദിവസം കൊണ്ട് അന്*വര്* പൂര്*ത്തിയാക്കാമെന്നാണ് അമല്* നിര്*മാതാവിന് വാക്കു കൊടുത്തിരുന്നത്. എന്നാല്* സംവിധായകന്റെ അലംഭാവം മൂലം 78 ദിവസമെടുത്താണ് സിനിമയുടെ ഷൂട്ടിങ് പൂര്*ത്തിയായതെന്ന് സക്കറിയ കുറ്റപ്പെടുത്തുന്നു. വൈകി ഷൂട്ടിങ് ആരംഭിയ്ക്കുകയും നേരത്തെ പാക്കപ്പ് പറയുകയും ചെയ്യുന്ന രീതിയായിരുന്നു അമലിന്റേത്. ഒടുവില്* അഞ്ചരക്കോടി രൂപയ്ക്കാണ് സിനിമ പൂര്*ത്തിയായത്. ഇതിനെക്കെ ശേഷവും പത്ത് ലക്ഷം രൂപ കൂടുതല്* അമല്* ആവശ്യപ്പെടുന്നത് നീതികരിയ്ക്കാനാവില്ലെന്ന് നിര്*മാതാവ് പറയുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X