തിരുവനന്തപുരം: കൊച്ചി സ്മാര്*ട്ടി സിറ്റി പദ്ധതിയുടെ സംരംഭകരായ ടീകോമിന് ഒരു കത്തു കൂടി അയക്കാന്* മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വതന്ത്രാവകാശം വേണമെന്ന് ടീകോം വാദിക്കുന്ന ഭൂമി പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തുവേണമെന്ന നിലപാടില്* ഇപ്പോഴും ഉറച്ചുനില്*ക്കുന്നോ എന്നറിയാനാണ് കത്തയക്കുന്നതെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്* വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* പറഞ്ഞു. സ്മാര്*ട്ട് സിറ്റി പദ്ധതി നടപ്പാക്കിയില്ലെങ്കില്* വൈദ്യുതി ബോര്*ഡ് നല്*കിയ ഭൂമി തിരികെ വാങ്ങാന്* കെഎസ്ഇബി നടപടി തുടങ്ങിയത് ചൂണ്ടിക്കാട്ടിയപ്പോള്* അതെല്ലാം വാസ്തവ വിരുദ്ധമായ പരാമര്*ശമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഐടി വകുപ്പിന്റേതായ നടപടികളാണ് നടന്നുവരുന്നതെന്നും വിഎസ് വിശദീകരിച്ചു.
ഏഷ്യന്* ഗെയിംസില്* മെഡല്* ജേതാക്കളായ ഒമ്പത് കായിക താരങ്ങള്*ക്ക് പാരിതോഷികം നല്*കി ആദരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വര്*ണം, വെള്ളി, വെങ്കല മെഡല്* നേടിയവര്*ക്ക് യഥാക്രമം 10 ലക്ഷം, ഏഴര ലക്ഷം, അഞ്ച് ലക്ഷം രൂപ വീതം കാഷ് അവാര്*ഡായി നല്*കും.
സംസ്ഥാനത്ത് 42 അണ്*എയ്ഡഡ് സ്*കൂള്*ക്ക് എന്*.ഒ.സി നല്*കാന്* സര്*ക്കാര്* തീരുമാനിച്ചു. എന്*ഡോസള്*ഫാന്* മൂലം രോഗബാധിതരായി തൊഴിലെടുക്കാനാവാതെ വീട്ടില്* കഴിയുന്നവര്*ക്ക് നല്*കിവരുന്ന പ്രതിമാസ പെന്*ഷന്* 1000 രൂപയില്* നിന്ന് 2000 രൂപയായി വര്*ധിപ്പിച്ചു. ഇതുവരെ പെന്*ഷന്* അനുവദിച്ചിട്ടില്ലാത്ത രോഗികളായ മറ്റുള്ളവര്*ക്കും 1000 രൂപ വീതം പ്രതിമാസ പെന്*ഷന്* നല്*കും.
ലോട്ടറി കേസ് സിബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന് കത്തയച്ചിട്ടുണ്ട്. ആ കത്തിന്റെ അടിസ്ഥാനത്തില്* കേന്ദ്ര സര്*ക്കാര്* ആവശ്യമായ നടപടികള്* സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിക്കും ചൊവ്വാഴ്ച ചേര്*ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്*കി. പദ്ധതിപ്രകാരം ഒരു കുടുംബത്തിന് 75,000 രൂപ വരെ ആനുകൂല്യം ലഭിക്കും. കുട്ടനാട്ടിലെ പ്രളയബാധിതപ്രദേശങ്ങളില്* രണ്ടാഴ്ചത്തെ സൗജന്യ റേഷന്* അനുവദിക്കും.
Powered by WizardRSS | Best Membership Site Software