ത്രില്ലര്* മുക്കൂകുത്തി; പൃഥ്വിയ്ക്ക് തിരിച്ചടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ത്രില്ലര്* മുക്കൂകുത്തി; പൃഥ്വിയ്ക്ക് തിരിച്ചടി

    ഇരിയ്ക്കും മുമ്പെ കാലുനീട്ടരുതെന്ന് പഴമക്കാര്* പറയാറുണ്ട്. ഇതുകേള്*ക്കാത്തവര്* മലര്*ന്നടിച്ചു വീഴുമെന്ന കാര്യം ആരും പറയേണ്ടആവശ്യമില്ല. അത്തരമൊരു വീഴ്ചയിലേക്കാണോ യങ് സ്റ്റാര്* പൃഥ്വിരാജും നീങ്ങുന്നത്പതിറ്റാണ്ടുകള്* മലയാള സിനിമയെ അടക്കിഭരിച്ച മമ്മൂട്ടി-മോഹന്*ലാല്* ദ്വയത്തെ ഒറ്റയടിയ്ക്ക് പിന്നിലാക്കി കുതിയ്ക്കാനുള്ള വെമ്പലിലാണ് പൃഥ്വി. മലയാളത്തില്* ഇപ്പോഴിതിന് ശേഷിയുള്ള താരം പൃഥ്വി തന്നെയാണെന്ന് പറയുന്നവരും ഏറെയാണ്. അത് ഏറെക്കുറെ ശരിയുമാണ്. എന്നാല്* പൃഥ്വി ചിത്രങ്ങള്*ക്ക് തിയറ്ററുകളില്* നേരിടുന്ന തുടര്*ച്ചയായ തിരിച്ചടി ഈയൊരു അവകാശവാദത്തിന തടയിടുകയാണ്്.

    പുതിയമുഖത്തിന്റെ വമ്പന്*വിജയത്തോടെയാണ് പൃഥ്വിയുടെ കരിയര്*ഗ്രാഫ് കുത്തനെ ഉയര്*ന്നത്. പൃഥ്വി ഒറ്റയ്ക്ക് നേടിയ വിജയമെന്ന നിലയ്ക്കാണ് പുതിയമുഖം വിലയിരുത്തപ്പെട്ടത്. എന്നാല്* യാഥാര്*ഥ്യം ഇതില്* നിന്നും നേരെ തിരിച്ചാണ്. സിനിമയിലെത്തി ഏഴെട്ട് വര്*ഷമായെങ്കിലും ഒറ്റയ്ക്ക് സിനിമ വിജയിപ്പിയ്ക്കാന്* കഴിയുന്ന താരമായി പൃഥ്വി ഇതുവരെയും വളര്*ന്നിട്ടില്ലെന്നതാണ് സത്യം. നന്ദനം, ചോക്ലേറ്റ്, ക്ലാസ്*മേറ്റ്*സ,് സ്വപ്*നക്കൂട് പൃഥ്വിയുടെ കരിയറിലെ ഈ വമ്പന്* ഹിറ്റുകളിലെല്ലാം സഹതാരങ്ങള്*ക്ക് വന്* പ്രാധാന്യമുണ്ടായിരുന്നു. അവസാനത്തെ ഹിറ്റായ പോക്കിരി രാജയുടെ ക്രെഡിറ്റ് പോലും പൃഥ്വിയ്ക്ക് സ്വന്തമല്ല. പുതിയമുഖം, വര്*ഗ്ഗം, വെള്ളിനക്ഷത്രം,എന്നിങ്ങനെ ചുരുക്കം ചിത്രങ്ങള്* മാത്രമാണ് ഇതിന് അപവാദം.

    കഴിഞ്ഞ റംസാന് തിയറ്ററുകളിലെത്തിയ അന്*വറിന് ലഭിച്ച വന്* ഇനീഷ്യല്* കളക്ഷന്* പൃഥ്വി സൂപ്പര്*താപദവിയിലേക്ക് കുതിയ്ക്കുകയാണെന്ന പ്രചാരണങ്ങള്*ക്ക് വന്* ശക്തി പകര്*ന്നിരുന്നു. മലബാര്* ഏരിയയില്* അന്*വറിന് ലഭിച്ച വന്* സ്വീകരണം മമ്മൂട്ടിയ്ക്ക് ഏറെ ഭീഷണി ഉയര്*ത്തുന്നുവെന്നും അന്ന് പ്രചാരണമുണ്ടായി.
    എന്നാല്* ലോങ് റണ്ണില്* അന്*വറിന് വലിയ നേട്ടമുണ്ടാക്കാനായില്ല എന്നതാണ് യാഥാര്*ത്ഥ്യം. സിനിമയുടെ നിര്*മാതാവ് രാജ് സക്കറിയ തന്നെ കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്ത ദ ത്രില്ലര്* തിയറ്ററുകളിലെത്തിയത്. ആദ്യവാരാന്ത്യം വന്* കളക്ഷന്* ലഭിച്ചെങ്കിലും പിന്നീട് വന്* ഇടിവാണ് ത്രില്ലറിന് നേരിട്ടത്. പൃഥ്വിയ്ക്ക് ഉണ്ടെന്ന് പറയപ്പെടുന്ന ആരാധകവൃന്ദം പോലും സിനിമയ്ക്ക് രക്ഷയായില്ല. വന്* പ്രതീക്ഷകളുമായെത്തുന്ന പൃഥ്വി ചിത്രങ്ങള്* നേരിടുന്ന തുടര്*ച്ചയായ പരാജയങ്ങള്* താരത്തിന്റെ കരിയര്* ഗ്രാഫിന് മങ്ങലേല്*പ്പിയ്ക്കുകയാണ്. പൃഥ്വിയുടെ ക്രെഡിറ്റില്* ഈ വര്*ഷം ആകെ പറയാവുന്നത് പോക്കിരി രാജയുടെ വിജയം മാത്രമാണ്. ഇതിനെല്ലാം പുറമെ തമിഴില്* വന്* കോലാഹലം സൃഷ്ടിച്ച രാവണന്റെ പരാജയവും പൃഥ്വിയ്ക്ക് തിരിച്ചടിയായി.

    ഈ പരാജയങ്ങള്*ക്കിടെയാണ് പ്രകോപനപരമായ വാക്കുകളും പൃഥ്വിയുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. എന്നെ ഇഷ്ടമില്ലാത്തവര്* എന്റെ സിനിമ കാണേണ്ടതില്ലെന്നും എന്നാല്* തന്റെ സിനിമ കാണുന്ന മറ്റുള്ളവരെ പിന്തിരിപ്പിക്കാനുള്ള അവകാശം മറ്റാര്*ക്കും ഇല്ലെന്നായിരുന്നു പൃഥ്വി ഈയിടെ ഒരു മാധ്യമത്തിന് നല്*കിയ അഭിമുഖത്തില്* പറഞ്ഞത്. സിനിമകളുടെ പരാജയം മാത്രമല്ല, പക്വതയില്ലാത്ത ഇത്തരം വാക്കുകള്* താരത്തിന്റെ കൂടുതല്* ദോഷകരമാവുമെന്ന കാര്യത്തില്* സംശയമില്ല.

    സ്വന്തമായി നിര്*മിയ്ക്കുന്ന ഉറുമിയുള്*പ്പെടെ അഞ്ചോളം സിനിമകളാണ് പൃഥ്വി ഇപ്പോള്* അഭിനയിക്കുന്നത്. ഈ സിനിമകളുടെ വിജയപരാജയങ്ങള്* താരത്തെ സംബന്ധിച്ചിടത്തോളം ഏറെ നിര്*ണായകമാണ്. താത്കാലികമായി ഉണ്ടായ ചില പരാജയങ്ങളോടെ പൃഥ്വിയെന്ന താരം അസ്തമിയ്ക്കുമെന്ന് ആരും പ്രതീക്ഷിയ്ക്കുന്നില്ല. എന്നാല്* കരുതലോടെ ചുവടുവെച്ചില്ലെങ്കില്* മലയാള സിനിമയിലെ മറ്റൊരു കൊള്ളിനക്ഷത്രമായി പൃഥ്വി മാറിയേക്കാം.





    Powered by WizardRSS | Best Membership Site Software
Working...
X