ദില്ലി: 2ജി സ്*പെക്ട്രം അഴിമതിയില്‍* ജെപിസി അന്വേഷണത്തിനു രാഷ്ട്രപതി നിര്*ദേശിക്കണമെന്ന് മൂന്നാം മുന്നണി ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ ഭരണഘടനാപരമായ അധികാരം ഇതിനായി ഉപയോഗിക്കണം. സ്വതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും അഴിമതിയാണു 2ജി സ്*പെക്ട്രം അഴിമതി. മുഴുവന്‍* വസ്തുതകള്‍* പുറത്തു കൊണ്ടു വരാന്‍* ജെപിസി അന്വേഷണം മാത്രമാണു സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഇടപാടു സംബന്ധിച്ചു സംയുക്ത പാര്*ലമെന്ററി സമിതി അന്വേഷണം വേണമെന്ന നിലപാടില്‍* മാറ്റമില്ല. ഇടപാടിനെക്കുറിച്ചു പ്രധാനമന്ത്രി മന്മോഹന്* സിംഗ് സഭയില്‍* പ്രസ്താവന നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
രാഷ്ട്രപതി ഭവനിലേക്കു മൂന്നാം മുന്നണി നേതാക്കള്‍* നടത്തിയ മാര്‍*ച്ചില്* യുപിഎ, എന്‍*ഡിഎ ഇതര കക്ഷികളിലെ 77 എംപിമാര്‍* പങ്കെടുത്തു.
അതിനിടെ പാര്*ലമെന്റ് സ്തംഭനം ഒഴിവാക്കുന്നതു സംബന്ധിച്ചു ചര്*ച്ച ചെയ്യാനായി സ്പീക്കര്‍* മീരാ കുമാര്‍* വിളിച്ചു ചേര്*ത്ത സര്*വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. സ്*പെക്ട്രം അഴിമതിയില്‍* ജെപിസി അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സഭാ നടപടികള്‍* സ്തംഭിപ്പിക്കുമെന്ന നിലപാടില്‍* പ്രതിപക്ഷം ഉറച്ചു നിന്നതോടെയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്.ജെപിസി അന്വേഷണം സാധ്യമല്ലെന്നു കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്*ജി യോഗത്തെ അറിയിച്ചു. സുപ്രീം കോടതിയുടെ മേല്‍*നോട്ടത്തിലുള്ള സിബിഐ അന്വേഷണം അനുവദിക്കാമെന്നും അല്ലാത്ത പക്ഷം പബ്ലിക് അക്കൗണ്ട്*സ് കമ്മിറ്റി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍* അതു സ്വീകാര്യമല്ലെന്നു ബിജെപി വ്യക്തമാക്കി.
Powered by WizardRSS | Best Membership Site Software