മാനഭംഗത്തിനിരയായ മകളെ മാതാപിതാക്കള്* ഉപേക്ഷിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാനഭംഗത്തിനിരയായ മകളെ മാതാപിതാക്കള്* ഉപേക്ഷിച്ചു

    ചെന്നൈ: അധ്യാപകന്* മാനഭംഗപ്പെടുത്തിയ മകളെ മാതാപിതാക്കള്* ഉപേക്ഷിച്ചു. പതിമൂന്നുവയസ്സുള്ള ദളിത് പെണ്*കുട്ടിയാണ് ഉപേക്ഷിക്കപ്പെട്ടത്. തേനിയിലാണ് സംഭവം നടന്നത്. സര്*ക്കാര്*സ്*കൂളില്* സര്*വ്വശിക്ഷാ അഭിയാനുകീഴില്* പഠിക്കുന്ന കുട്ടിയെയാണ് അധ്യാപകന്* മാനഭംഗപ്പെടുത്തിയത്. കണക്കുപരീക്ഷയില്* തോല്*പ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നുവത്രേ പീഡനം.

    പിന്നീട് വീട്ടിലെത്തിയ കുട്ടി കാര്യം അമ്മയോട് പറഞ്ഞു. അവര്* പൊലീസില്* പരാതി നല്*കി. ഇതിന് പിന്നാലെ ഒളിവിലായിരുന്ന അധ്യാപകന്* നവംബര്* 29ന് തിങ്കളാഴ്ച പൊലീസില്* കീഴടങ്ങി.

    ഈ വിവരം അറിഞ്ഞ മാതാപിതാക്കള്* പെണ്*കുട്ടിയുമായി കളക്ടറേറ്റില്* പോയി അവളെ അവിടെ ഉപേക്ഷിക്കുകയായിരുന്നു. ഞങ്ങളുടെ മകളെ നിങ്ങള്* വേണ്ടരീതിയില്* സംരക്ഷിച്ചില്ല.

    നിങ്ങള്*ക്കുള്ള ശിക്ഷയാണിത്. അവളെ ഇനിമുതല്* കളക്ടര്* ഓഫീസില ഉദ്യോഗസ്ഥര്* സംരക്ഷിക്കണമെന്നും പറഞ്ഞാണ് കൂലിപ്പണിക്കാരായ ദമ്പതിമാര്* മകളെ കളക്ടറേറ്റില്* ഉപേക്ഷിച്ച് പോന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X