നിരക്ക് യുദ്ധവുമായി ബിഎസ്എന്*എല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിരക്ക് യുദ്ധവുമായി ബിഎസ്എന്*എല്*

    ദില്ലി: മൊബൈല്* ഫോണുകളുടെ പ്രളയകാലത്ത് പിടിച്ചുനില്*ക്കാനുള്ള അവസാന അടവും ബിഎസ്എന്*എല്* പയറ്റുന്നു. ഫിക്*സ്ഡ് ലാന്*ഡ് ഫോണുകളില്* നിന്നുള്ള അന്തര്*സംസ്ഥാന കോളുകള്*ക്ക് ലോക്കല്* കോളുകളുടെ നിരക്ക് ഈടാക്കാനാണ് ബിഎസ്എന്*എല്ലിന്റെ തീരുമാനം. പുതിയ പദ്ധതി നിലവില്* വരുന്നതോടെ ബിഎസ്എന്*എല്ലിന്റെ ലാന്*ഡ്*ഫോണുകളില്* നിന്നും രാജ്യമൊട്ടാകെയുള്ള എല്ലാ ഓപ്പറേറ്റര്*മാരുടെയും ലാന്*ഡ് ഫോണുകളിലേക്ക് നടത്തുന്ന കാളുകള്*ക്ക് മൂന്ന് മിനിട്ടിന് ഒരു രൂപയെന്ന നിരക്ക് മാത്രമേ ഈടാക്കൂ.ബുധനാഴ്ച മുതല്* പദ്ധതി നിലവില്* വരും. രാജ്യത്തെ 2.7 കോടി ബിഎസ്എന്*എല്* ലാന്*ഡ് ലൈന്* ഉപയോക്താക്കള്*ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എന്നാല്* പിസിഒകള്* പദ്ധതിയുടെ പരിധിയില്* വരില്ല.

    ഇപ്പോള്* രണ്ടു മിനിറ്റിന് 80 പൈസ നിരക്കിലാണ് എസ്ടിഡി ചാര്*ജ്. ഇതു മൂന്നു മിനിറ്റിന് 80 പൈസ എന്ന നിരക്കിലാക്കാനോ ലോക്കല്* ചാര്*ജ് ഈടാക്കാനോ ആണു തീരുമാനം. ഏറെക്കാലമായി നിലനില്*ക്കുന്ന സബ്*സ്*െ്രെകബര്* ട്രങ്ക് കാളിംഗ് (എസ്ടിഡി) കാലഘട്ടം അവസാനിക്കുന്നതിന്റെ സൂചനയാണിതെന്ന് കരുതപ്പെടുന്നു.

    മൈബൈല്* ഫോണ്* വ്യാപകമായതോടെ ലാന്*ഡ് ലൈന്* കണക്ഷനുകള്* വിച്ഛേദ്ദിയ്ക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്*ന്നിരുന്നു. എന്നാല്* പുതിയ തീരുമാനം രാജ്യത്തെ ബിഎസ്എന്*എല്* ലാന്*ഡ് ലൈനുകളുടെ എണ്ണത്തില്* കാര്യമായ വര്*ധനയുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X