ആര്യ മാപ്പുപറയണം: ഹിന്ദുമക്കള്* കക്ഷി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആര്യ മാപ്പുപറയണം: ഹിന്ദുമക്കള്* കക്ഷി

    മലയാളികള്* നല്ല ആസ്വാദന നിലവാരം ഉള്ളവരാണെന്നും എന്നാല്* തമിഴരുടെ സ്ഥിതി അതല്ലെന്നും പറഞ്ഞ നടന്* ആര്യയ്*ക്കെതിരെ തമിഴ്*നാട്ടില്* പ്രതിഷേധം കൊഴുക്കുന്നു. കഴിഞ്ഞ ദിവസം അഭിഭാഷക സംഘടന ആര്യയ്*ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ താരത്തിന്റെ കട്ടൗട്ടില്* ചെരുപ്പുമാല അണിയിച്ചുകൊണ്ട് ഹിന്ദു മക്കള്* കക്ഷിയും പ്രതിഷേധം അറിയിച്ചു.

    ആസ്വാദന നിലവാരം കൂടുതലുള്ള കേരളത്തിലേക്ക് കെട്ടുകെട്ടിക്കൊള്ളാന്* അവര്* ആര്യയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രതിഷേധം രൂക്ഷമാകുന്ന അവസ്ഥയില്* ആര്യയുടെ റിലീസാകാനിരിക്കുന്ന സിനിമ ചിക്കു ബുക്കു പെട്ടിയിലിരിക്കുമെന്നാണ് സൂചന.

    കേരളത്തില്* നടന്ന ഒരു അവാര്*ഡ് ദാനച്ചടങ്ങിനിടെയാണ് ആര്യ തമിഴരുടെയും മലയാളികളുടെയും ആസ്വാദന നിലവാരത്തെ താരതമ്യപ്പെടുത്തിയത്.

    വലിയ മലയാളി സദസിനെ കണ്ടതോടെ, തന്നെ വളര്*ത്തി വലുതാക്കിയ തമിഴിനെ ആര്യ മറന്നുവെന്നാണ് വിമര്*ശനം.

    തമിഴരോട് ആര്യ മാപ്പ് അപേക്ഷിക്കണം എന്നാണ് ഹിന്ദു മുന്നണിയുടെ ആവശ്യം. ഇല്ലെങ്കില്* ആര്യയുടെ സിനിമകള്* തമിഴ്*നാട്ടില്* റിലീസ് ചെയ്യാന്* സമ്മതിക്കില്ലെന്നും ഹിന്ദുമുന്നണി അറിയിച്ചിട്ടുണ്ട്.

    തമിഴ് സിനിമയ്ക്കും താരങ്ങള്*ക്കും നിലവാരം ഇല്ലെന്ന് പറഞ്ഞ ആര്യ തമിഴ് ജനതയോട് മാപ്പപേക്ഷിക്കണം. ഇല്ലെങ്കില്* ഞങ്ങള്* തമിഴകം മുഴുവനും പ്രതിഷേധ പ്രകടങ്ങള്* സംഘടിപ്പിക്കും.

    ആര്യയുടെ റിലീസാകാന്* പോകുന്ന ചിക്ക് ബുക്ക് പ്രദര്*ശിപ്പിക്കുന്ന തീയേറ്ററുകള്* ഞങ്ങള്* ഘരാവോ ചെയ്യും. തമിഴ് സിനിമയില്* നിന്ന് കോടികള്* പ്രതിഫലമായി വാങ്ങിക്കൊണ്ട് തമിഴ് സിനിമയെ അപമാനിച്ച ആര്യ മാപ്പപേക്ഷിച്ചേ തീരൂ. ഹിന്ദു മക്കള്* കക്ഷിയുടെ പ്രസിഡന്റ് കണ്ണന്* ചെന്നൈയില്* പറഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X