2ജി: പിജെ തോമസ് മേല്*നോട്ടം വഹിയ്ക്കില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2ജി: പിജെ തോമസ് മേല്*നോട്ടം വഹിയ്ക്കില്ല

    ദില്ലി: 2ജി സ്*പെക്ട്രം അഴിമതി കേസിന്റെ മേല്*നോട്ടത്തില്* നിന്ന് കേന്ദ്ര വിജിലന്*സ് കമ്മീഷണര്* പിജെ തോമസിനെ മാറ്റി നിര്*ത്താന്* തയ്യാറാണെന്ന് കേന്ദ്രസര്*ക്കാര്* സുപ്രീം കോടതിയില്* അറിയിച്ചു. പിജെ തോമസാണ് ഈ നിര്*ദ്ദേശം സര്*ക്കാറിനെ അറിയിച്ചത്. തുടര്*ന്ന് കേന്ദ്രം സുപ്രീം കോടതിയില്* തീരുമാനം അറിയിക്കുകയായിരുന്നു. തുടര്*ച്ചയായി രണ്ടു തവണ സുപ്രീം കോടതി തോമസിനെ രൂക്ഷമായി വിമര്*ശിച്ചിരുന്നു.

    അതിനിടെ സ്*പെക്ട്രം അഴിമതിയിലെ വിവാദനായിക നീരാ റാഡിയയുമായുള്ള ടെലിഫോണ്* സംഭാഷണമടങ്ങുന്ന ടേപ്പുകള്* മേലില്* സുപ്രീംകോടതി സൂക്ഷിക്കും. കേസന്വേഷണത്തിനായി ടേപ്പിന്റെ പകര്*പ്പ് സുപ്രീംകോടതി കൈമാറും. ടേപ്പിലെ വസ്തുതകള്* ചോര്*ന്നത് വിവാദമായതിനെ തുടര്*ന്നാണ് കോടതി തീരുമാനം.

    ആദായനികുതി വകുപ്പാണ് സ്*പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് നീരയുമായി വ്യവസായ പ്രമുഖരും മാധ്യമപ്രവര്*ത്തകരും നടത്തിയ സംഭാഷണം ചോര്*ത്തിയത്.





    Powered by WizardRSS | Best Membership Site Software
Working...
X