അമിത ആത്മവിശ്വാസം വിനയായി: പിണറായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അമിത ആത്മവിശ്വാസം വിനയായി: പിണറായി

    തിരുവനന്തപുരം: അതിരുകടന്ന ആത്മവിശ്വാസമാണ് തദ്ദേശതിരഞ്ഞെടുപ്പില്* ഇടതുമുന്നണിയിക്ക് വനയായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*. ഓരോ സ്ഥലത്തും വിജയിച്ചുകഴിഞ്ഞെന്ന തോന്നലിലാണ് പ്രവര്*ത്തകര്* പ്രവര്*ത്തിച്ചത്. അതിരുകവിഞ്ഞ ഈ ആത്മവിശ്വാസം പലയിടത്തും തിരിച്ചടിയായി.

    കഴിഞ്ഞ ലോക്*സഭാ തെരഞ്ഞെടുപ്പില്* പാര്*ട്ടിക്കുണ്ടായ കനത്ത പരാജയം മറികടക്കാന്* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്* ഇടതുമുന്നണിക്ക് കഴിഞ്ഞില്ലെന്നും പിണറായി വിജയന്* പറഞ്ഞു.

    ഗ്രാമപഞ്ചായത്തുകളില്* കനത്ത തോല്*വിയാണ് ഇടതുമുന്നണിക്ക് നേരിടേണ്ടി വന്നത്. ഗ്രാമപഞ്ചയാത്തുകളില്* ഇത്ര വലിയ പരാജയം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.

    ലോക്*സഭാതെരഞ്ഞെടുപ്പില്* ഉണ്ടായ പരാജയ തരംഗം മറികടക്കാന്* ആണ് ഇത്തവണ ഇടതുമുന്നണി ശ്രമിച്ചത്. എന്നാല്*, അതിനു കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തില്* വിശദമായ പരിശോധന പാര്*ട്ടി തലത്തില്* നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്- വിജയന്* പറഞ്ഞു.

    കേരളത്തിലെ ഒരുകൂട്ടം വാര്*ത്താമാധ്യമങ്ങള്* യു ഡി എഫിനു വേണ്ടി സ്*ക്വാഡ് പ്രവര്*ത്തനം നടത്തുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. .തെരഞ്ഞെടുപ്പില്* യു ഡി എഫ് സ്*ക്വാഡ് പ്രവര്*ത്തനം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

    യുഡിഎഫിനു വേണ്ടി പ്രവര്*ത്തിക്കാന്* ചില മാധ്യമങ്ങള്* എപ്പോഴും തയ്യാറായി നില്*ക്കുകയാണ്. എങ്കിലും, കേരളത്തിലെ ഒരുകൂട്ടം മാധ്യമങ്ങള്* ഒരു കൂട്ടരെ ആക്ഷേപിക്കുകയും മറ്റൊരു കൂട്ടരെ ഉയര്*ത്തിക്കാണിക്കുകയുമാണ് സ്ഥിരമായി ചെയ്യുന്നത്.

    ദൃശ്യമാധ്യമങ്ങള്* ആരോപണങ്ങള്* ഉയര്*ത്തിവിടുകയാണ്. യു ഡി എഫിനു വേണ്ടിയുള്ള സ്*ക്വാഡ് പ്രവര്*ത്തനം മാധ്യമങ്ങള്* കാര്യമായി തന്നെ നടത്തുന്നുണ്ട്- അദ്ദേഹം പറഞ്ഞു.






    Powered by WizardRSS | Best Membership Site Software
Working...
X