വിജയ്*യുടെ രാഷ്ട്രീയ പാര്*ട്ടി പൊങ്കലിന് മുമ്പേ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിജയ്*യുടെ രാഷ്ട്രീയ പാര്*ട്ടി പൊങ്കലിന് മുമ്പേ

    ഇളയദളപതി വിജയ്*യുടെ രാഷ്ട്രീയ പാര്*ട്ടി ഉടന്* നിലവില്* വരുമെന്ന് സൂചന. പൊങ്കലിന് മുന്നേ തന്നെ പാര്*ട്ടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. നവംബര്* 29ന് തിങ്കളാഴ്ച നടന്ന ഫാന്*സ് അസോസിയേഷന്* ഭാരവാഹികളുടെ യോഗത്തില്*വച്ച് വിജയ് ഇക്കാര്യം ചര്*ച്ച ചെയ്തുവെന്ന് റിപ്പോര്*ട്ടുകളുണ്ട്.

    വടപളനിയിലെ ഒരു കല്യാണമണ്ഡപത്തില്* വച്ചായിരുന്നു ഫാന്*സ് അസോസിയേഷന്* ഭാരവാഹികളുടെ യോഗം ചേര്*ന്നത്. രാഷ്ട്രീയ പ്രവേശത്തെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്* ഫാന്*സ് അസോസിയേഷന്* ഭാരവാഹികള്* ഐക്യകണ്*ഠേന അതിനെ പിന്തുണയ്ക്കുകയായിരുന്നു.

    വിജയ് മറ്റ് പാര്*ട്ടികളില്* ചേരുന്നതിനെക്കാള്* സ്വന്തം പാര്*ട്ടി രൂപീകരിക്കുന്നതാണ് നല്ലതെന്നും ഇവര്* അഭിപ്രായപ്പെട്ടു.

    ഇതോടെ, വിജയ് കോണ്*ഗ്രസില്* ചേരില്ല എന്ന് ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ വര്*ഷം വിജയ് കോണ്*ഗ്രസ് ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധിയുമായി ചര്*ച്ച നടത്തിയിരുന്നു. ചര്*ച്ചയില്*, തമിഴ്*നാട് കോണ്*ഗ്രസ് അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടു എന്നും അത് നേതൃത്വം നിരസിച്ചുവെന്നും റിപ്പോര്*ട്ട് ഉണ്ടായിരുന്നു.

    എന്നാല്*, വിജയ് സ്വന്തം പാര്*ട്ടി രൂപീകരിച്ചാലും ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്* തിളങ്ങാനാവില്ല എന്നാണ് തമിഴ്*നാട്ടിലെ രാഷ്ട്രീയവൃത്തങ്ങള്* അഭിപ്രായപ്പെടുന്നത്. എന്തായാലും സ്വന്തം പാര്*ട്ടിയുണ്ടാക്കി ഇളയദളപതിയുടെ രാഷ്ട്രീയപ്രവേശം എങ്ങനെയായിരിക്കുമെന്ന് കാണാന്* കാത്തിരിക്കുകയാണ് ആരാധകര്*.





    Powered by WizardRSS | Best Membership Site Software
Working...
X