കാവലാന്* പടിയ്ക്ക് പുറത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാവലാന്* പടിയ്ക്ക് പുറത്ത്

    പ്രതിസന്ധികള്* വിജയ്-അസിന്* ചിത്രമായ കാവലാനെ വിടാതെ പിന്തുടരുകയാണ്. റിലീസിങ് തടഞ്ഞ ചെന്നൈ കോടതിയുടെ ഉത്തരവ് കഴിഞ്ഞ നീങ്ങിക്കിട്ടിയെങ്കിലും സിനിമയ്*ക്കെതിരെ തിയറ്ററുടമകള്* രംഗത്തെത്തിയത് കാര്യങ്ങള്* കൂടുതല്* കുഴപ്പത്തിലാക്കിയിരിക്കുകയാണ്. വിജയ് ചിത്രങ്ങള്* റിലീസ് ചെയ്ത കീശകാലിയായ തിയറ്ററുടമകളാണ് കാവലാനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അഴകിയ തമിഴ് മകന്* മുതല്* സുറ വരെയുള്ള സിനിമകളെല്ലാം വന്*പരാജയമാണ് നേരിട്ടത്. വന്*തുക മുടക്കി ഈ സിനിമകള്* വാങ്ങുക വഴി വന്*നഷ്ടമാണ് തിയറ്ററുകള്*ക്ക് നേരിട്ടത്. തങ്ങള്*ക്കുണ്ടായ നഷ്ടത്തിന്റെ ഒരുഭാഗമെങ്കിലും തിരിച്ചുകിട്ടാന്* വിജയ് ഇടപെടണമന്നാണ് തിയറ്ററുടമകളുടെ ആവശ്യം. പത്ത് കോടി രൂപയുടെ നഷ്ടത്തില്* വിജയ് ഏതാണ്ട് 3 കോടി രൂപ തരണമെന്ന്് അവര്* പറയുന്നു.

    കഴിഞ്ഞ ദിവസം ചെന്നൈയില്* യോഗം ചേര്*ന്ന തമിഴ്*നാട് ഫിലിം എക്*സിബിറ്റേഴ്*സ് അസോസിയേഷനാണ് കാവലാന്* റിലീസ് ചെയ്യേണ്ടെന്ന തീരുമാനമെടുത്തത്. കിട്ടുന്ന അവസരം മുതലാക്കിയുള്ള നടപടി കാവലാന്റെ അണിയറപ്രവര്*ത്തകരെ കുഴപ്പത്തിലാക്കുമെന്ന കാര്യമുറപ്പാണ്.





    Powered by WizardRSS | Best Membership Site Software
Working...
X