തനിക്കൊപ്പമുള്ള സെക്*സ് മോക്ഷമാര്*ഗം: നിത്യാനന്ദ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തനിക്കൊപ്പമുള്ള സെക്*സ് മോക്ഷമാര്*ഗം: നിത്യാനന്ദ

    ബാംഗ്ലൂര്*: വിവാദ സ്വാമി നിത്യാനന്ദയ്*ക്കെതിരെ ബാംഗ്ലൂര്* സിഐഡി സമര്*പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്* വിവരങ്ങള്* പുറത്തുവന്നു. സ്വാമിയുടെ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തെക്കുറിച്ചും സ്ത്രീ ഭക്തരെ വശീകരിയ്ക്കാനായി നിത്യാനന്ദ ആവിഷ്*ക്കരിച്ച തന്ത്രങ്ങളെക്കുറിച്ചും കുറ്റപത്രത്തില്* കാര്യമായി വിശദീകരിയ്ക്കുന്നുണ്ട്. തന്നില്* ആകൃഷ്ടരായെത്തുന്ന ഭക്തകളുടെ വിശ്വാസം ചൂഷണം ചെയ്താണ് നിത്യാനന്ദ പലപ്പോഴും അവരെ ലൈംഗികമായി ഉപയോഗിച്ചതെന്ന് കുറ്റപത്രത്തില്* വിശദീകരിയ്ക്കുന്നു. താന്* ദക്ഷിണാമൂര്*ത്തിയുടെ (ശിവന്*) അവതാരമാണെന്നും തന്റെ ഭക്തകള്* പാര്*വതിയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് നിത്യാനന്ദ ഇവരെ ലൈംഗികബന്ധങ്ങള്*ക്ക് പ്രേരിപ്പിച്ചത്. താനുമായി ബന്ധപ്പെടുന്നത് പുണ്യമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു അതിരുവിട്ട ബന്ധങ്ങള്*ക്ക് വിമുഖത പ്രകടിപ്പിയ്ക്കുന്ന ഭക്തകളെ നിത്യാനന്ദ വശീകരിച്ചിരുന്നത്.

    നിത്യാനന്ദ പതിവായി ഒരു ഭക്തയെ കര്*ണാടകയിലെ ബിദാദി ആശ്രമത്തിലേക്ക് കൊണ്ടുവന്ന് ലൈംഗിക ബന്ധത്തില്* ഏര്*പ്പെടാറുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്* കണ്ടെത്തിയിട്ടുണ്ട്. വിവാഹിതയായിരുന്നതിനാല്* തുടക്കത്തില്* വഴിവിട്ട ബന്ധത്തിന് മടി കാണിച്ച ഭക്തയെ താന്* ദൈവത്തിന്റെ അവതാരമാണെന്നും താനുമായി സഹകരിയ്ക്കുന്നത് മോക്ഷം നേടാന്* സഹായിക്കുമെന്നും വിശ്വസിപ്പിച്ചാണ് എതിര്*പ്പില്ലാതാക്കിയതെന്ന് കുറ്റപത്രത്തില്* വിശദീകരിയ്ക്കുന്നു.

    2006ല്* ലാസ് വേഗാസ് സന്ദര്*ശനത്തിനിടെ നിത്യാനന്ദ ജീവിതം ആഘോഷിയ്ക്കുകായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്. കാവിവേഷം ഉപേക്ഷിച്ച് ജീന്*സ് ധരിച്ചെത്തിയ സ്വാമി നഗ്നനൃത്തമാടുന്ന ക്ലബുകള്* സന്ദര്*ശിച്ചിരുന്നതായി സാക്ഷികള്* മൊഴി നല്*കിയിട്ടുണ്ട്. താന്* സ്വാമിയാണെന്ന തിരിച്ചറിയാതിരിയ്ക്കാനായിരുന്നു നിത്യാനന്ദ കാവി ഉപേക്ഷിച്ചത്. ക്ലബുകള്* സന്ദര്*ശിച്ചതിന് ശേഷം റൂമില്* തിരിച്ചെത്തുമ്പോള്* തനിയ്*ക്കൊപ്പമുള്ള സ്ത്രീ അനുയായികളോട് അത്തരം നൃത്തങ്ങള്* നടത്താനും നിത്യാനന്ദ ആവശ്യപ്പെട്ടിരുന്നുവത്രേ. നൃത്തത്തിന് ശേഷം ലൈംഗിക ബന്ധത്തിലേര്*പ്പെടാനും ന്ിത്യാന്ദ ഇവരെ പ്രേരിപ്പിച്ചിരുന്നതായി സിഐഡി വിശദീകരിയ്ക്കുന്നു.

    രാമനഗര്* മജിസ്*ട്രേറ്റ് കോടതിയിലാണ് സിഐഡി കുറ്റപത്രം സമര്*പ്പിച്ചിരിയ്ക്കുന്നത്. ഇതിന്*മേലുള്ള വിചാരണനടപടികള്* താമസിയാതെ ആരംഭിയ്ക്കും.





    Powered by WizardRSS | Best Membership Site Software
Working...
X