ഭാര്യയെ അപമാനിച്ചത് ചോദ്യം ചെയ്തതിന് മര്*ദ്ദനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭാര്യയെ അപമാനിച്ചത് ചോദ്യം ചെയ്തതിന് മര്*ദ്ദനം

    ആലുവ: ഭാര്യയെ ശല്യംചെയ്യുകയും അപമാനിക്കുകയും ചെയ്തത് ചോദ്യംചെയ്യാനെത്തിയ ഭര്*ത്താവിന് ക്രൂരമര്*ദ്ദനം. പട്ടാപ്പകല്* നടുറോഡില്* യുവതിയെ ഭര്*ത്താവിനു മുന്നില്*വെച്ചും അപമാനിക്കാന്* ശ്രമം നടന്നു. ഈ സമയം സ്ഥലത്തെത്തിയ എംഎല്*എ ഇടപെട്ടതോടെ അക്രമി രക്ഷപ്പെട്ടു. പിന്നീടിയാള്* ആലുവ താലൂക്ക് ആശുപത്രിയില്* മര്*ദ്ദനമേറ്റുവെന്നു പറഞ്ഞ് ചികിത്സ തേടി.

    ആലുവ യു.സി. കോളേജിനു സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന സംഘാംഗമാണ് ഭാര്യാഭര്*ത്താക്കന്മാരെ പട്ടാപ്പകല്* ആക്രമിച്ചത്.

    പൊതുവഴിയില്* വച്ച് സ്ഥിരമായ ശല്യം സഹിക്കേണ്ടിവന്നപ്പോഴാണ് യുവതി ഭര്*ത്താവിനോട് പരാതി പറഞ്ഞത്. വെള്ളിയാഴ്ച ഭാര്യയേയും കൂട്ടി ഭര്*ത്താവ് ബൈക്കില്* യു.സി. കോളേജ് പോസ്*റ്റോഫീസിനു സമീപമുള്ള ബസ് സ്*റ്റോപ്പിലെത്തി. അക്രമിയെ യുവതി ഭര്*ത്താവിന് കാണിച്ചുകൊടുക്കുകയും ചെയ്തു.

    യുവതിയുടെ ഭര്*ത്താവ് ഇയാളോട് വിവരങ്ങള്* അന്വേഷിച്ചു, ഇതിനിടെയാണ് മര്*ദ്ദനം നടന്നത്. യുവതിയ്ക്കുനേരെയും അപമാനശ്രമമുണ്ടായി. ഇതേസമയം അതുവഴി വന്ന എ.എം. യൂസഫ് എംഎല്*എ കാര്* നിര്*ത്തി പുറത്തിറങ്ങി വിവരം തിരക്കിയതോടെ പ്രതി മുങ്ങുകയായിരുന്നു.

    നാട്ടുകാര്* ആക്രമണം നടക്കുന്ന വിവരം പോലീസിനെ അറിയിച്ചെങ്കിലും എത്തിയിരുന്നില്ല. തുടര്*ന്ന് എംഎല്*എ തന്നെ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പ്രതിക്കെതിരെ കര്*ശന നിലപാടെടുക്കണമെന്ന് എംഎല്*എ ആവശ്യപ്പെട്ടു.

    ഇയാള്* സ്ഥിരമായി യുവതികളെ ശല്യം ചെയ്യുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും എംഎല്*എ പറഞ്ഞു. അതേസമയം, സംഭവത്തില്* രണ്ടുപേര്* തമ്മിലുണ്ടായ അടിപിടിക്ക് കേസെടുത്തിട്ടുണ്ടെന്നാണ് ആലുവ പോലീസ് അറിയിച്ചത്.





    Powered by WizardRSS | Best Membership Site Software
Working...
X