ബന്*സാലിയുടെ കാര്യത്തില്* സല്*മാന് തെറ്റി: ഋത്വിക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബന്*സാലിയുടെ കാര്യത്തില്* സല്*മാന് തെറ്റി: ഋത്വിക്

    സഞ്ജയ് ലീല ബന്*സാലി ചിത്രമായ ഗുസാരിഷനെതിരെയുള്ള സല്*മാന്റെ തരംതാഴ്ന്ന പരാമര്*ശത്തിനെതിരെ ചിത്രത്തിലെ നായകന്* ഋത്വിക് റോഷന്* രംഗത്ത്. സല്*മാന്* ഇത്തരത്തില്* പെരുമാറരുതെന്നും കുറച്ചൊക്കെ ദയ കാണിയ്ക്കണമെന്നുമാണ് ഋത്വികിന്റെ ഉപദേശം. സഞ്ജയ് ലീല ബന്*സാലി ചിത്രമായ ഗുസാരിഷ് പട്ടികള്*ക്കുപോലും കാണ്ടാലിഷ്ടമാകില്ലെന്നായിരുന്നു സല്*മാന്റെ കമന്റ്. ബന്*സാലിയോടുള്ള വ്യക്തിപരമായ ശത്രുതയാണ് സല്*മാന്റെ ദേഷ്യത്തിന് പിന്നില്*.

    എന്നാല്* ബന്*സാലി ഇതിനെതിരെ പ്രതികരിക്കാന്* തയ്യാറായിട്ടില്ല. ഈ അവസരത്തിലാണ് ചിത്രത്തിലെ നായകനായ ഋത്വിക് രംഗത്തെത്തിയിരിക്കുന്നത്.

    ഞാന്* അന്നും ഇന്നും ആരാധിക്കുകയും മാതൃകയാക്കിയിരിക്കുകയും ചെയ്തിട്ടുള്ള നടനാണ് സല്*മാന്*. അദ്ദേഹം നല്ലമനുഷ്യനാണെന്നാണ് ഞാന്* മനസ്സിലാക്കിയിരിക്കുന്നത്. അദ്ദേഹം എല്ലാ കാലത്തും ഹീറോ ആയിരിക്കുകയും ചെയ്യും.

    എന്നുവച്ച് ഇത്തരം പ്രസ്താവനകള്* നടത്തരുത്. ബോക്*സ്ഓഫീസിലെ പ്രകടനം നോക്കി ഒരു സംവിധായകനെയും അദ്ദേഹത്തിന്റെ ചിത്രത്തെയും മോശമായി വിലയിരുത്തുന്നത് നല്ലതല്ല- താരം പറയുന്നു.

    ഗുസാരിഷ് വിജയത്തിലേയ്ക്കുള്ള യാത്രയിലാണ്. ബന്*സാലിയെ സല്*മാന്* ആക്ഷേപിച്ചത് കേട്ട് എനിക്കു വേദനിച്ചു. നമ്മള്*ക്ക് കൂടുതല്* വിജയങ്ങളുണ്ടാകുമ്പോള്* നമ്മള്* ഹീറോ ആയിരിക്കുമ്പോള്* കൂടുതല്* വിനയമുള്ളവരുമായിരിക്കണം- ഋത്വിക് പറഞ്ഞു. സഞ്ജയ്*ക്കൊപ്പം ചെയ്ത ചിത്രങ്ങളെക്കുറിച്ച് സല്*മാന്* ഓര്*ക്കുന്നത് നല്ലതാണെന്നും നടന്* പറഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X