സര്*ക്കോസി ശനിയാഴ്ച ഇന്ത്യയിലെത്തും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സര്*ക്കോസി ശനിയാഴ്ച ഇന്ത്യയിലെത്തും

    ബാംഗ്ലൂര്*: നാലു ദിവസത്തെ സന്ദര്*ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്*ക്കോസി ശനിയാഴ്ച ഇന്ത്യയിലെത്തും. സര്*ക്കോസിയുടെ ഇന്ത്യ സന്ദര്*ശനം ബംഗ്ലൂരില്* നിന്നാണ് ആരംഭിക്കുന്നത്. ഭാര്യ കാര്*ല ബ്രൂണിയും ഇദ്ദേഹത്തോടൊപ്പമുണ്ടാകും.ആണവ സഹകരണവും പ്രതിരോധവും വാണിജ്യവും സന്ദര്*ശനത്തില്* മുഖ്യ അജണ്ടയായിരിക്കുമെന്ന് സൂചന. ഏഴ് മന്ത്രിമാരടങ്ങുന്ന വന്* പ്രതിനിധി സംഘത്തോടൊപ്പമാണ് സര്*ക്കോസി എത്തുക.

    ഇന്തോ-ഫ്രഞ്ച് ബഹിരാകാശ സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ബാംഗ്ലൂരിലെ ഐഎസ്ആര്*ഒ കേന്ദ്രവും സന്ദര്*ശിയ്ക്കും. ഒരു മണിക്കൂര്* നീണ്ടു നില്*ക്കുന്ന സന്ദര്*ശനത്തില്* മുതിര്*ന്ന ശാസ്ത്രജ്ഞരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫ്രഞ്ച് സഹകരണത്തോടെ രണ്ടു ഉപഗ്രഹങ്ങള്* ഐഎസ്ആര്*ഒ നിര്*മിക്കുന്നുണ്ട്. 2011 ല്* ഇവ വിക്ഷേപിക്കും.





    Powered by WizardRSS | Best Membership Site Software
Working...
X