ആഭ്യന്തര വിമാന യാത്രാ നിരക്ക് കൂട്ടണമെന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആഭ്യന്തര വിമാന യാത്രാ നിരക്ക് കൂട്ടണമെന്ന്

    ദില്ലി: വിമാനകമ്പനികള്* യാത്രാ നിരക്കുകള്* കൂട്ടാന്* നിര്*ദ്ദേശം വച്ചു. വന്* തോതിലുള്ള വര്*ദ്ധനയാണ് ഇവര്* നിര്*ദ്ദേശിയ്ക്കുന്നത്. എന്നാല്* ഇത്തരത്തില്* നിരക്ക് കൂട്ടാന്* അനുവദിയ്ക്കില്ലെന്ന് വ്യോമയാന വകുപ്പ് മന്ത്രി പ്രഭുല്* പട്ടേല്* വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ യാത്രാ തിരക്ക് കൂടുന്ന വേളയിലാണ് കമ്പനികള്* നിരക്ക് കൂട്ടുന്നത്. എന്നാല്* തിരക്ക് ഇല്ലാത്ത വേളയിലും നിരക്ക് കൂട്ടണമെന്നാണ് കമ്പനികള്* ഇപ്പോള്* നിര്*ദ്ദേശിയ്ക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഈ നിര*ക്ക് വര്*ദ്ധന.

    നിര്*ദ്ദേശിയ്ക്കപ്പെട്ട നിരക്കുകള്* ഇങ്ങനെയാണ്.

    750 കിലോമീറ്ററില്* കുറഞ്ഞ യാത്രയ്ക്ക് 10,500 രൂപ. (ഉദാ. ദില്ലി-ചണ്ഡിഗഡ്, ചെന്നൈ-കോയമ്പത്തൂര്*)
    750 മുതല്* 1000 കി.മീ വരെ - 14,550 മുതല്* 19,500 രൂപ വരെ.
    1000 മുതല്* 1400 കി.മീ വരെ - 17,000 മുതല്* 25,000 രൂപ വരെ.
    1400 കി.മീ. യില്* കൂടുതല്* - 22,000 മുതല്* 40,000 രൂപ വരെ. (ഉദാ. ദില്ലി-ബാംഗ്ലൂര്*, ദില്ലി-കൊല്*കത്ത)

    ഈ നിരക്കുകള്*ക്ക് സിവിള്* ഏവിയേഷന്* ഡയറക്ടര്* ജനറല്* അനുമതി നല്*കാന്* സാദ്ധ്യതയില്ല. കമ്പനികളുടെ നിരക്ക് വര്*ദ്ധനാ നിര്*ദ്ദേശം ഡിസംബര്* രണ്ടിനാണ് സിവിള്* ഏവിയേഷന്* ഡയറക്ടര്*ക്ക് ലഭിച്ചത്.

    യാത്രക്കാരെ കൂടി കരുതിക്കൊണ്ടായിരിയ്ക്കണം നിരക്കുകള്* നശ്ചയിയ്ക്കേണ്ടതെന്നാണ് ഡയറക്ടര്* ജനറലുടെ നിലപാട്. വിവിധ ദൂരങ്ങളിലേയ്ക്കുള്ള നിരക്ക് പട്ടിക സമര്*പ്പിയ്ക്കാനായി ഡയറക്ടര്* ജനറലാണ് നേരത്തേ ആവശ്യപ്പെട്ടത്. ആ അവസരം ഉപയോഗിച്ചാണ് കമ്പനികള്* വന്* നിരക്കുകള്* നിര്*ദ്ദേശിച്ചത്.എന്തായാലും യാത്രക്കാരെ ചൂഷണം ചെയ്യാന്* അനുവദിയ്ക്കില്ലെന്നാണ് സിവിള്* ഏവിയേഷന്* ഡയറക്ടര്* ജനറലിന്റെ നിലപാട്. മന്ത്രിയും ഇതേ നിലപാട് തന്നെയാണ് എടുത്തിരിയ്ക്കുന്നത്. ടിക്കറ്റ് നേരത്തേ എടുക്കുകയാണെങ്കില്* നിരക്ക് വളരെ കുറച്ച് നല്*കണം. യാത്രയുടെ തലേ ദിവസവും അതേ ദിവസവും കൂടിയ നിരക്ക് വാങ്ങാം. ഇതാണ് മന്ത്രിയുടെ കാഴ്ചപ്പാട്.





    Powered by WizardRSS | Best Membership Site Software
Working...
X