ചാഞ്ഞും ചരിഞ്ഞും ഓഹരി വിപണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചാഞ്ഞും ചരിഞ്ഞും ഓഹരി വിപണി

    മുംബൈ: നാല് ദിവസത്തെ തുടര്*ച്ചയായ കയറ്റം ഡിസംബര്* മൂന്നിന് അവസാനിച്ച്. വന്* തോതില്* വിപണി ഇടിഞ്ഞില്ലെങ്കിലും കാര്യമായ മുന്നേറ്റം നടത്താന്* സെന്*സെക്സിനും നിഫ്ടിയ്ക്കും ആയില്ല.സെന്*സെക്സ് 19,966.93 (-25.77)
    നിഫ്ടി 5,992.80 (-18.90)


    വന്* തോതില്* ലാഭം എടുക്കലാണ് വിപണിയില്* വെള്ളിയാഴ്ച കണ്ടത്. സെബി ഇടപാടുകളില്* നിയന്ത്രണം ഏര്*പ്പെടുത്തിയ കമ്പനികളുടെ ഓഹരികള്* കാര്യമായി താണു. മുരളി ഇന്*ഡസ്ട്രീസ്, ആകൃതി സിറ്റി, വെല്*സ്പണ്* കോര്*പ്പറേഷന്*, ബ്രഷ്*മാന്* ഇന്ത്യ എന്നീ കമ്പനികളെയാണ് ട്രേഡ് ചെയ്യുന്നതില്* നിന്ന് സെബി വിലക്കിയത്. ഇവര്* ബ്രോക്കര്*മാരുമായി ചേര്*ന്ന് സ്വന്തം ഓഹരി വില ഉയര്*ത്താന്* ശ്രമിച്ചെന്നതാണ് സെബി ആരോപിച്ച കുറ്റം.

    വിപണി ചാഞ്ചാടിയപ്പോഴും ഐടി, ഓട്ടോ ഓഹരികള്* പിടിച്ച് നിന്നു. ലോഹ കമ്പനികള്* താഴോട്ടായിരുന്നു. നിഫ്ടി 6000 ന് താഴെയാണ് ക്ലോസ് ചെയ്തത്. ഇപ്പോഴത്തെ വില നിലവാരം വലിയ വ്യത്യാസമില്ലാതെ തുടരുമെന്നാണ് കരുതുന്നത്. ഇനിയും താഴോട്ട് ചലിയ്ക്കാനും സാദ്ധ്യതയുണ്ട്. വിപണി നിലവാരം താഴുകയാണെങ്കില്* അത് വാങ്ങാനുള്ള അവസരമായി കാണാമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.





    Powered by WizardRSS | Best Membership Site Software
Working...
X