സ്*ഫോടനക്കേസ്: മദനിയുടെ വിചാരണ ഉടന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്*ഫോടനക്കേസ്: മദനിയുടെ വിചാരണ ഉടന്*

    ബാംഗ്ലൂര്*: ബാംഗ്ലൂര്* സ്*ഫോടന പരമ്പരക്കേസില്* വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി കേസ് സെഷന്*സ് കോടതിയിലേക്ക് മാറ്റി. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്* വിചാരണ തുടങ്ങാമെന്ന് ബാംഗ്ലൂര്* സിറ്റി പോലീസ് അറിയിച്ചതിനെത്തുടര്*ന്നാണ് കേസ് സെഷന്*സിലേക്ക് മാറ്റിക്കൊണ്ട് അഡീഷണല്* ചീഫ് മെട്രോപൊളിറ്റന്* മജിസ്*ട്രേട്ട് വെങ്കിടേഷ് ഗുരുജി ഉത്തരവിട്ടത്.

    കേസ് സെഷന്*സ് കേടതിയിലേക്ക് മാറ്റിയതോടെ വിചാരണ ഉടന്* തുടങ്ങുമെന്ന് ഉറപ്പായി. എന്നാല്*, തീയതി നിശ്ചയിച്ചിട്ടില്ല.

    മദനി ഉള്*പ്പെടെ ബാംഗ്ലൂരില്* ജയിലിലുള്ള പതിനാറ് പ്രതികളുടെയും ജുഡീഷ്യല്* കസ്റ്റഡി അവസാനിച്ചു. ജയിലില്* തുടരുന്ന ഇവരെ വാറന്റ് ലഭിക്കുന്നതോടെ സെഷന്*സ് കോടതിയില്* ഹാജരാക്കും.

    പ്രത്യേക കോടതിയിലായിരിക്കും വിചാരണ. ഇതിനായി പ്രതികളെ പാര്*പ്പിച്ചിരിക്കുന്ന പാരപ്പന അഗ്രഹാര സെന്*ട്രല്* ജയിലിന്റെ പരിസരത്ത് 32ാം സെഷന്*സ് കോടതി സ്ഥാപിച്ചുകൊണ്ട് സംസ്ഥാന നിയമ വകുപ്പ് ഉത്തരവായിട്ടുണ്ട്.

    ജഡ്ജിയെ ഹൈക്കോടതി വൈകാതെ നിയമിക്കും. സ്*പെഷല്* പ്രോസിക്യൂട്ടറെ ഒരാഴ്ചയ്ക്കുള്ളില്* തീരുമാനിക്കുമെന്ന് കര്*ണാടക ആഭ്യന്തര വകുപ്പുമന്ത്രി ആര്*. അശോക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

    2008 ജൂലായ് 25ന് ബാംഗ്ലൂര്* നഗരത്തിലെ 9 കേന്ദ്രങ്ങളിലുണ്ടായ സ്*ഫോടന പരമ്പരയില്* ഒരാള്* മരിക്കുകയും 17 പേര്*ക്ക് പരിക്കേല്*ക്കുകയും ചെയ്തിരുന്നു.

    കേസില്* ആകെ 32 പ്രതികളാണുള്ളത്. 9 കേസുകളാണ് വിവിധ പോലീസ് സ്*റ്റേഷനുകളിലായി രജിസ്റ്റര്* ചെയ്തിരിക്കുന്നത്. ഇവയുടെയെല്ലാം വിചാരണ ഒരുമിച്ചായിരിക്കും നടക്കുക. വിചാരണ തുടങ്ങുന്നതിനായി കുറ്റപത്രം രണ്ടായി വിഭജിക്കും. ഇതുവരെ അറസ്റ്റിലായ 19 പേരെ ഒരുമിച്ചാക്കിയാണ് ഉടന്* വിചാരണ തുടങ്ങുക.





    Powered by WizardRSS | Best Membership Site Software
Working...
X