ദില്ലി: ഗുജറാത്ത് കലാപത്തില്* മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് നേരിട്ട് ബന്ധമില്ലെന്ന് സുപ്രീംകോടതി നിയമിച്ച പ്രത്യേകാന്വേഷണ സംഘം കണ്ടെത്തി. മുന്* സിബിഐ ഡയറക്ടര്* ആര്*.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം സുപ്രീംകോടതിയില്* മുദ്രവെച്ച കവറില്* സമര്*പ്പിച്ച റിപ്പോര്*ട്ടിലാണ് മോഡി കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
കലാപം തടയുന്നതിന് മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഭരണഘടനാപരമായ അധികാരങ്ങള്* ഉപയോഗിച്ചില്ലെന്നും കലാപകാരികളെ പ്രോത്സാഹിപ്പിച്ചെന്നും ആരോപിച്ച് മുന്* എം.പി. ഇഹ്*സാന്* ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി സമര്*പ്പിച്ച ഹര്*ജിയിലാണ് ഇക്കാര്യം അന്വേഷിക്കാന്* പ്രത്യേകാന്വേഷണ സംഘത്തിനു സുപ്രീം കോടതി നിര്*ദേശം നല്*കിയത്.
കലാപത്തില്* ഗുല്*ബര്*ഗ ഹൗസിങ് സൊസൈറ്റിയിലാണ് ഇഹ്*സാന്* ജഫ്രി കൊല്ലപ്പെട്ടത്. കലാപകാരികളില്* നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജഫ്രി രാത്രിയില്* രണ്ടുതവണ മോഡിയെ വിളിച്ചിരുന്നുവെങ്കിലും സഹായമെത്തിയില്ലെന്നും അക്രമികളെ തടയാന്* പോലീസ് നടപടിയെടുത്തില്ലെന്നുമാണ് സാക്കിയ ആരോപിച്ചത്.
പ്രത്യേകാന്വേഷണസംഘം റിപ്പോര്*ട്ട് ആറുദിവസം മുമ്പാണ് കോടതിയില്* സമര്*പ്പിച്ചത്. മോഡിയുടെ പങ്കു നേരിട്ടു വ്യക്തമാക്കുന്ന ഒരു തെളിവും ലഭിച്ചില്ലെന്ന് റിപ്പോര്*ട്ടില്* പറയുന്നു.
പോലീസിനെയും മറ്റുംമരവിപ്പിച്ചു നിര്*ത്തിയശേഷം ആസൂത്രണം ചെയ്തതാണ്ഗുജറാത്ത് കലാപമെന്ന് ആരോപണമുയര്*ന്നിരുന്നു. മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് ഇതിനു നേതൃത്വം നല്*കിയതെന്ന് പല സന്നദ്ധ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. സാക്കിയയുടെ പരാതിയും ഇതിന്റെ ചുവടുപിടിച്ചായിരുന്നു.
സംസ്ഥാന പോലീസ് നടത്തിയ അന്വേഷണം കലാപകാരികളെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്* ആരോപിച്ചതിന്റെ വെളിച്ചത്തില്* കൂടിയാണ് സുപ്രീം കോടതി പ്രത്യേകാന്വേഷണത്തിനു ഉത്തരവിട്ടത്.
Powered by WizardRSS | Best Membership Site Software