പെന്*ഷന്* കിട്ടാന്* രണ്ട് വര്*ഷം സര്*വീസ് മതി !

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പെന്*ഷന്* കിട്ടാന്* രണ്ട് വര്*ഷം സര്*വീസ് മതി !

    തിരുവനന്തപുരം: വിരമിച്ച സര്*ക്കാര്* ജീവനക്കാര്*ക്ക് നല്*കേണ്ടി വരുന്ന പെന്*ഷനാണ് സര്*ക്കാരിന്റെ ചെലവില്* വലിയൊരു ശതമാനമെന്നാണ് ധനമന്ത്രിയുടെ വിലാപം. അത് തുടരുമ്പോഴും ആ ചെലവ് കൂട്ടാനുള്ള സര്*ക്കാര്* നീക്കങ്ങള്*ക്ക് കുറവൊന്നുമില്ല.മന്ത്രിമാരുടെ പേഴ്സനല്* സ്റ്റാഫിന്റെ പെന്*ഷന്* വ്യവസ്തകള്* ആകര്*ഷണീയമാക്കിക്കൊണ്ടാണ് സര്*ക്കാര്* പുതിയ തീരുമാനം കഴിഞ്ഞ ദിവസം എടുത്തത്. മന്ത്രിമാരുടെ പേഴ്സനല്* സ്റ്റാഫിലുള്ളവര്* രണ്ടു വര്*ഷവും ഒരു ദിവസവും ജോലിചെയ്താല്* ആജീവനാന്ത പെന്*ഷനുപുറമെ കുടുംബപെന്*ഷനും കിട്ടും. ഇത് വഴി രാഷ്ട്രീയ ബന്ധമുള്ളവര്*ക്ക് മാത്രം കിട്ടുന്ന പെന്*ഷന്* ആകര്*ഷമാവുകയാണ്.

    സര്*ക്കാര്* ഖജനാവില്* നിന്ന് പൊതു പണം ചെലവാക്കുന്നതിന് നിയന്ത്രണം പാലിയ്ക്കേണ്ട മന്ത്രിമാര്* തന്നെയാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിയ്ക്കുന്നത്. ഒരുപക്ഷേ തുക ചെറുതാണെങ്കില്* പോലും ഈ നീക്കം ആശയപരമായി ശരിയായതല്ല. ഇത് ജനങ്ങളുടെ പണം ധൂര്*ത്തടിയ്ക്കലാണ്.

    സര്*ക്കാര്* ജീവനക്കാരുടെ പെന്*ഷന്*, കമ്മ്യൂട്ടേഷന്* വ്യവസ്ഥകളേക്കാള്* മികച്ചതാണ് പേഴ്സനല്* സ്റ്റാഫിലെ ജീവനക്കാര്*ക്കുള്ള ഈ പുതിയ വ്യവസ്ഥകള്*. മന്ത്രിമാര്*ക്കുപുറമെ പ്രതിപക്ഷനേതാവിന്റെയും സ്​പീക്കറുടെയും ഡെപ്യൂട്ടി സ്​പീക്കറുടെയും നിയമസഭയിലെ ധനകാര്യസമിതികളുടെ അധ്യക്ഷന്*മാരുടെയും സ്റ്റാഫിനും ഈ ആനുകൂല്യങ്ങള്* ലഭിക്കും.

    പേഴ്സനല്* സ്റ്റാഫിലെ നിയമനങ്ങള്* രാഷ്ട്രീയ മാനദണ്ഡം വച്ചാണ് നടത്തുക. ഇവര്*ക്ക് അടിസ്ഥാന യോഗ്യത വേണ്ട, യോഗ്യതാ നിര്*ണയ പരീക്ഷയും വേണ്ട. മൂന്നുവര്*ഷമാണ് പെന്*ഷന്* കിട്ടാന്* വേണ്ട ഏറ്റവും കുറഞ്ഞ സേവനകാലം. രണ്ടു വര്*ഷവും ഒരു ദിവസവും സര്*വീസുണ്ടെങ്കില്* അത് മൂന്നുവര്*ഷമായി കണക്കാക്കും.

    സര്*ക്കാര്* ജീവനക്കാര്*ക്ക് കുറഞ്ഞ പെന്*ഷന്* കിട്ടാന്* ഏറ്റവും കുറഞ്ഞത് പത്തുവര്*ഷത്തെ സര്*വീസ് വേണം. പേഴ്സനല്* സ്റ്റാഫില്* അംഗമാവുന്നവരില്* ഏറെ പേരും യുവാവായിരിയ്ക്കുമ്പോള്* തന്നെ പെന്*ഷന്* വാങ്ങാന്* യോഗ്യരാവും. വേറെ സര്*ക്കാര്* ജോലി സ്വീകരിച്ചാല്* മാത്രമേ ഈ പെന്*ഷന്* കിട്ടുന്നത് പ്രശ്നമാവു. വളരെ നേരത്തേ തന്നെ പെന്*ഷന്* കിട്ടുന്നതുകൊണ്ട് ഇവര്*ക്ക് ദീര്*ഘകാലം പെന്*ഷന്* നല്*കേണ്ടി വരുന്നു. ഇത് സര്*ക്കാരിന് അധിക ചെലവുണ്ടാക്കുന്നതാണ്. ശരാശരി ജീവിതകാലം 70 എന്ന് കണക്കിയാല്* 40 വര്*ഷത്തോളം ഇവര്*ക്ക് പൊതു ഖജനാവില്* നിന്ന് പെന്*ഷന്* നല്*കേണ്ടി വരും.

    1982 ഏപ്രില്* ഒന്നുമുതലാണ് ഇവര്*ക്ക് പെന്*ഷന്* ഏര്*പ്പെടുത്തിയത്. ആദ്യം നൂറുരൂപയായിരുന്നെങ്കിലും 2006ല്* ഇത് 600രൂപയാക്കി കൂട്ടി. ഇതേ തീയതിയിലും ശേഷവും സര്*വീസിലുണ്ടായിരുന്നവരുടെ ആശ്രിതര്*ക്കാണ് ഇപ്പോള്* 600 രൂപ വീതം കുടുംബപെന്*ഷന്* അനുവദിച്ചിട്ടുള്ളത്. മന്ത്രിമാരുടെ സ്റ്റാഫിലെ ഏറെപേരും രാഷ്ട്രീയ പരിഗണന വച്ച് നിയമിയ്ക്കപ്പെടുന്നവരാണ്.

    പെന്*ഷന്* കമ്മ്യൂട്ട് ചെയ്യുന്നതിന് സര്*ക്കാര്* ജീവനക്കാക്കാര്*ക്ക് തുല്യമായ രീതിയാണ് യാതൊരു നിയമന മാനദണ്ഡങ്ങളും ഇല്ലാതെ ജോലി ലഭിയ്ക്കുന്ന ഇവര്*ക്കും ഏര്*പ്പെടുത്തിയിരിയ്ക്കുന്നത്. പെന്*ഷന്* തുക മുന്*കൂര്* കിട്ടാനുള്ള സംവിധാനമാണ് കമ്മ്യൂട്ടേഷന്*. സര്*ക്കാര്* ജീവനക്കാര്*ക്ക് ഈ ഭാഗ്യം കിട്ടണമെങ്കില്* 55 വയസ്സുവരെ കാത്തിരിയ്ക്കണം. എന്നാല്* പേഴ്*സണല്* സ്റ്റാഫില്*പ്പെട്ടവര്*ക്ക് കമ്യൂട്ടേഷന് വയസ്സ് ബാധകമല്ല. 25 വയസ്സില്* പെന്*ഷന് യോഗ്യത നേടിയാല്* അപ്പോള്*മുതല്* കമ്യൂട്ടേഷനും യോഗ്യത നേടും. ഈ വിഭാഗത്തിലെ പെന്*ഷന്*കാര്*ക്കും കുടുംബപെന്*ഷന്*കാര്*ക്കും മാസം 100 രൂപ ചികിത്സാസഹായവും പുതിയ ഉത്തരവനുവദിച്ച് ലഭിയ്ക്കും.

    മന്ത്രിമാര്*ക്കൊപ്പം ജോലി ചെയ്യുന്നവരില്* ഏറെപേരും ചുരുങ്ങിയ സര്*വീസ് മാത്രം ഉള്ളവരാണ്. എന്നാല്* പതിറ്റാണ്ടുകള്* വിവിധ മന്ത്രിമാര്*ക്കൊപ്പം ജോലി ചെയ്ത ആളുകളുമുണ്ട്. തങ്ങളുടെ പാര്*ട്ടിക്കൊപ്പം നില്*ക്കുന്ന കൂടുതല്* പേര്*ക്ക് പെന്*ഷന്* ആനുകൂല്യം കിട്ടാനായി പലപ്പോഴും മന്ത്രിമാര്* പെന്*ഷന്* വേണ്ട കാലാവധി പൂര്*ത്തിയാക്കിയാല്* പേഴ്സനല്* സ്റ്റാഫിലെ അംഗങ്ങളെ മാറ്റും. ഒരു ഭരണകാലത്ത് പെന്*ഷന് അര്*ഹമായ കാലാവധിവരെ ജോലികിട്ടിയില്ലെങ്കില്* മറ്റൊരു ഭരണകാലത്ത് ശേഷിച്ചകാലം ജോലിചെയ്താല്* മതിയാവും.

    2009 ആഗസ്തുവരെ 1522 പേരായിരുന്നു പെന്*ഷന്* വാങ്ങിയിരുന്നത്. പൊതു ഖജനാവില്* നിന്ന് ഒന്നര കോടിയിലേറെ രൂപയാണ് എല്ലാ വര്*ഷവം ഇതിനായി ചെലവാക്കുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X