ഡെപ്യൂട്ടി സ്ഥാനപതി പീഡിപ്പിച്ചെന്ന് ജോലിക്കാരി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഡെപ്യൂട്ടി സ്ഥാനപതി പീഡിപ്പിച്ചെന്ന് ജോലിക്കാരി

    ദില്ലി: കെനിയയിലെ മുന്* ഇന്ത്യന്* ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വീട്ടുവേലക്കാരി ലൈംഗിക പീഡന പരാതിയുമായി രംഗത്ത്. കെനിയയലെ മുന്* ഇന്ത്യന്* ഡെപ്യൂട്ടി കമ്മീഷണറായിരുന്ന കേതന്* ശുക്ലയുടെ 21കാരിയായ വീട്ടുവേലക്കാരിയാണ് മൂന്നു വര്*ഷത്തോളം താന്* നിരന്തരമായി പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തല്* നടത്തിയത്.

    2007 ഫെബ്രുവരിയിലാണ് താന്* ശുക്ല, അദ്ദേഹത്തിന്റെ ഭാര്യ, രണ്ടുമക്കള്* എന്നിവര്*ക്കൊപ്പം കെനിയയിലേയ്ക്ക് പോവുകയും അവിടെ അവരുടെ വേലക്കാരിയായി ജോലി തുടങ്ങുകയും ചെയ്തതെന്ന് ഈ സ്ത്രീ പറയുന്നു.

    ദില്ലിയിലെ മോത്തി നഗര്* പൊലീസ് സ്റ്റേഷനില്* വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. സ്ത്രീയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ലൈംഗിക പീഡനം, ചൂഷണം ചെയ്യല്*, ഭീഷണിപ്പെടുത്തല്*, ശംബളം പിടിച്ചുവെയ്ക്കല്* തുടങ്ങിയ കുറ്റങ്ങള്* ആരോപിച്ച് കേതന്* ശുക്ലയ്*ക്കെതിരെ ദേശീയ വനിതാ കമ്മീഷനും കേസ് രജിസ്റ്റര്* ചെയ്തിട്ടുണ്ട്.

    വെള്ളിയാഴ്ച രാവിലെയായിരുന്ന ഈ സ്ത്രീ വനിതാ കമ്മീഷനില്* പരാതിയുമായി എത്തിയത്. താന്* കെനിയയില്* എത്തി മൂന്നുമാസത്തിനുള്ളില്* ശുക്ല പീഡനം തുടങ്ങിയിരുന്നുവെന്നും വീട്ടില്* മറ്റുള്ളവര്* ഇല്ലാത്ത അവസരത്തില്* പലപ്പോഴായി തന്നെ മാനഭംഗപ്പെടുത്തിയെന്നും പരാതിയില്* പറയുന്നു.

    ഇവരുടെ പാസ്*പോര്*ട്ടും മറ്റു രേഖകളുമെല്ലാം ഇയാളുടെ പക്കലായിരുന്നുവത്രേ. കെനിയയില്* അടുത്തതായി താമസിച്ചിരുന്ന ഇന്ത്യന്* കുടുംബങ്ങളോട് കാര്യങ്ങള്* പറഞ്ഞിരുന്നുവെങ്കിലും അവര്*ക്കെല്ലാം ശുക്ലയ്*ക്കെതിരെ പ്രതികരിക്കാന്* മടിയായിരുന്നുവെന്നും സ്ത്രീയുടെ പരാതിയില്* പറയുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X