3ഡി ഡിജിറ്റല്* കുട്ടിച്ചാത്തന്* ക്രിസ്മസിന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    3ഡി ഡിജിറ്റല്* കുട്ടിച്ചാത്തന്* ക്രിസ്മസിന്

    ഇന്ത്യന്* സിനിമാലോകത്തെ എക്കാലത്തെയും അദ്ഭുതങ്ങളിലൊന്നായ മൈഡിയര്* കുട്ടിച്ചാത്തന്* വീണ്ടും തിരിച്ചെത്തുന്നു. 1984 നവോദയ അപ്പച്ചനും അദ്ദേഹത്തിന്റെ മകന്* ജിജോയും ചേര്*ന്ന് മലയാളത്തില്* പുറത്തിക്കിയ രാജ്യത്തെ ആദ്യത്തെ 3ഡി ചിത്രം 26 വര്*ഷത്തിന് ശേഷമാണ് റീ റിലീസിന് തയാറെടുക്കുന്നത്. കുട്ടിച്ചാത്തന്റെ മൂന്നാം ഊഴമാണിത്. രണ്ടാം തവണ റിലീസ് ചെയ്തപ്പോഴും തമിഴിലും ഹിന്ദിയിലും ഡബ് ചെയ്തപ്പോഴും വന്*വിജയം ആവര്*ത്തിയ്ക്കാന്* കുട്ടിച്ചാത്തന് കഴിഞ്ഞിരുന്നു.

    ഡിജിറ്റല്* 3ഡി ഫോര്*മാറ്റിലാക്കിയ സിനിമ തമിഴില്* ചുട്ടി ചാത്തന്* എന്ന പേരിലാണ് ഇപ്പോള്* റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലറുകള്*ക്ക് വന്* വരവേല്*പാണ് ലഭിയ്ക്കുന്നത്.

    പ്രകാശ് രാജ്, തമിഴിലെ മുന്*നിര കോമഡി താരമായ സന്താനം എന്നിവരെല്ലാം പുതിയ വേര്*ഷനിലുണ്ട്. കൂടുതല്* സ്*പെഷ്യല്* ഇഫക്ടുകളുംപുതിയ ഗാനങ്ങളുമായി ക്രിസ്മസിന് തിയറ്ററുകളിലെത്തുന്ന 3ഡി ഡിജിറ്റല്* കുട്ടിച്ചാത്തന്* മാന്ത്രികവിജയം ആവര്*ത്തിയ്്ക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ വിപണി.





    Powered by WizardRSS | Best Membership Site Software
Working...
X