ലൈംഗികപീഡനം:വെറ്റ? ??ല സ്വാമി അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലൈംഗികപീഡനം:വെറ്റ? ??ല സ്വാമി അറസ്റ്റില്*

    കണ്ണൂര്*: ഭൂതവും ഭാവിയും പറയാന്* കഴിവുണ്ടെന്ന് പ്രചരിപ്പിച്ച് സ്ത്രീകളെ ആകര്*ഷിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയുംചെയ്യുന്ന സ്വാമി അറസ്റ്റില്*. വെറ്റില സ്വാമി എന്നറിയപ്പെടുന്ന കണ്ണൂര്* തുളിച്ചേരി സ്വദേശി അനില്* കുമാര്*(35)ആണ് അറസ്റ്റിലായത്. വെറ്റില നോക്കി ഭാവിയും ഭൂതവും പറയുന്നതിനാലാണ് ഇയാളെ വെറ്റില സ്വാമി എന്ന് വിളിക്കുന്നത്.

    വിവാഹം വൈകുന്ന സ്ത്രീകളെയും കുടംബ പ്രശ്*നങ്ങളില്*പ്പെട്ടുഴലുന്ന വീട്ടമ്മമാരെയുമാണ് ഇയാള്* വശത്താക്കിയിരുന്നത്.

    മട്ടന്നൂര്* സ്വദേശിയായ ഇതുപത്തിരണ്ടുകാരി നല്*കിയ പരാതിയിലാണ് വൈറ്റില സ്വാമി അറസ്റ്റിലായത്. ഇവിരില്* നിന്ന് സ്വര്*ണ്ണാഭരണങ്ങളടക്കം രണ്ടര ലക്ഷത്തോളം രൂപ ഇയാള്* തട്ടിയെടുത്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്*കി ഈ യുവതിയെ പീഡിപ്പിക്കുകയും ചെയ്തിരുന്നു.

    ഭാവി അറിയാനെത്തുന്ന സ്ത്രീകളോട് അവരുടെ ഭൂതകാലം പറഞ്ഞ് വിശ്വസം നേടിയെടുക്കുയും ദൈവകോപത്തെപ്പറ്റി പറഞ്ഞ് ഭീഷണിപ്പെുത്തി പീഡിപ്പിക്കുകയുമാണത്രേ ഇയാള്* ചെയ്തിരുന്നത്.

    തുളിച്ചേരിയില്* സ്വന്തം പേരില്* അമ്പലം പണിയാന്* ട്രസ്റ്റ് രപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്* എന്ന് പോലീസ് പറഞ്ഞു. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്* മുമ്പ് ഓട്ടോ െ്രെഡവറായിരുന്നു. എട്ടുവര്*ഷം മുമ്പാണ് ജോതിഷത്തിലേക്കു നീങ്ങിയത്.

    കണ്ണൂര്* ഡിവൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. തുളിച്ചേരിയിലെ ക്വാര്*ട്ടേഴ്*സില്* നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ട ശനിയാഴ്ച കോടതിയില്* ഹാജരാക്കിയ അനില്*കുമാറിനെ റിമാന്റ് ചെയ്ത് കണ്ണൂര്* സബ്ജയിലിലേക്കയച്ചു.





    Powered by WizardRSS | Best Membership Site Software
Working...
X