കൊച്ചി ടീം ഐപിഎല്* കളിയ്ക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചി ടീം ഐപിഎല്* കളിയ്ക്കും

    മുംബൈ: നാളുകള്* നീണ്ട കാത്തിരിപ്പിനൊടുവില്* കൊച്ചി ഐപിഎല്* ടീം യാഥാര്*ഥ്യമാകുന്നു. ടീമിന് മുംബൈയില്* ചേര്*ന്ന ഐപിഎല്* ഭരണസമിതി യോഗം അനുമതി നല്*കി. ഓഹരി ഘടനയില്* മാറ്റം വരുത്തിക്കൊണ്ട് ടീം ഉടമകള്* സമര്*പ്പിച്ച രേഖകള്* സമിതി അംഗീകരിച്ചു. റോണ്*ഡിവൂ സ്പോര്*ട്സിന്റെ വിയര്*പ്പോഹരി കുറച്ച് ടീമിന്റെ ഓഹരിഘടനയില്* മാറ്റം വരുത്തിയിട്ടുണ്ട്.

    നവംര്* 28ന് നാഗ്പൂരില്* യോഗം ചേരുന്നതിന് മുമ്പുതന്നെ ടീമിന്റെ ഓഹരി ഉടമകള്* തര്*ക്കം അവസാനിച്ചതായി കാണിച്ച് പുതിയ ഓഹരി വിഭജനം വ്യക്തമാക്കുന്ന രേഖകള്* ബിസിസിഐയ്ക്ക് നല്*കിയിരുന്നു.

    എന്നാല്* ഇക്കാര്യത്തിന്റെ നിയമവശംകൂടി പരിശോധിക്കണമെന്ന കാരണത്താല്* തീരുമാനം ഡിസംബര്* അഞ്ചിലേയ്ക്ക മാറ്റിവയ്ക്കുകയായിരുന്നു.

    പ്രഥമ ഐപിഎല്* ചാമ്പ്യന്മാരായ രാജസ്ഥാന്* റോയല്*സിനെയും പഞ്ചാബ് കിങ്*സിനെയും ഉടമസ്ഥ ഘടനാപ്രശ്*നങ്ങളെച്ചൊല്ലി ബിസിസിഐ സസ്*പെന്*ഡ് ചെയ്തതിനാല്* നിലവില്* ഏഴ് ടീമുകളേ ലീഗിലുള്ളു.

    എട്ടാമതൊരു ടീമില്ലാ ഐപിഎല്* നടത്തിയാല്* ടൂര്*ണമെന്റിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്ക്കുമെന്നുള്ള ഉപദേശമാണ് കൊച്ചി ടീമിന് അനുമതി നല്*കാന്* ബോര്*ഡിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാത്രമല്ല പുതിയ ടീമിനെ കണ്ടെത്താനുള്ള ബൃഹത്തായ നടപടിക്രമങ്ങളും ബോര്*ഡിനെ ചിന്തിപ്പിച്ചിരക്കാന്* സാധ്യതയുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X