അനില്* അംബാനിയും കൂറ്റന്* വീടു പണിയുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അനില്* അംബാനിയും കൂറ്റന്* വീടു പണിയുന്നു

    മുംബൈ: ഒട്ടേറെ പ്രത്യേകതകളുള്ള വീട് പണിത് ലോകശ്രദ്ധ നേടിയിരിക്കുകായണ് റിലയന്*സ് ഇന്*ഡസ്ട്രീസ് ചെയര്*മാന്* മുകേഷ് അംബാനി. മുംബൈയില്* അദ്ദേഹം പണിത 27 നിലകളുള്ള ആന്റ്*ലിയ എന്ന വീട് ലോകമാധ്യമങ്ങളിലെല്ലാം വന്* വാര്*ത്തയായിരുന്നു. എന്നാല്* ഇപ്പോള്* ഇതുപോലെ തന്നെ ഒരു വീട് പണിത് ചേട്ടന്റെ അനിയന്* തന്നെയെന്ന് തെളിയിക്കാനൊരുങ്ങുകയാണ് അനിയന്* അനില്* അംബാനി.

    മുംബൈയിലെ ബാന്ദ്ര പാലി ഹില്*സില്* നര്*ഗീസ് ദത്ത് റോഡില്* അനില്* വീട് പണി തുടങ്ങിക്കഴിഞ്ഞതായി 'മുംബൈ മിറര്*' റിപ്പോര്*ട്ട് ചെയ്യുന്നു.

    66 മീറ്റര്* ഉയരത്തിലുള്ള വീടാണ് പണിയാന്* നിശ്ചയിച്ചിരുന്നത്. എന്നാല്* ഇത് 150 മീറ്ററായി ഉയര്*ത്താന്* അപേക്ഷ സമര്*പ്പിച്ചിരിക്കുകയാണത്രേ അനില്* ഇപ്പോല്*. ഇത്ര പടുകൂറ്റന്* വീട് വരുന്നതിനെതിരെ പാലി ഹില്*സ് റെസിഡന്റ്*സ് അസോസിയേഷന്* രംഗത്തുവന്നിട്ടുണ്ടെന്നും റിപ്പോര്*ട്ടില്* പറയുന്നു. മുകേഷ് അംബാനിയുടെ പുതിയ ഭവനത്തിന്റെ ഉയരം 170 മീറ്ററാണ്.

    1537 ചതുരശ്ര മീറ്റര്* പ്ലോട്ടിലാണ് അനില്* വീട് പണിയുന്നത്. ഇവിടെ നേരത്തെ ബോംബെ സബ് അര്*ബന്* ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ ചെയര്*മാന്റെ ബംഗ്ലാവായിരുന്നു. ഈ കമ്പനി 2000ത്തില്* റിലയന്*സ് ഏറ്റെടുത്തിരുന്നു. 2005ല്* റിലയന്*സ് സ്വത്ത് വിഭജനം കഴിഞ്ഞപ്പോള്* ഊര്*ജ മേഖല അനിലിന് ലഭിച്ചു. അങ്ങനെയാണ് ഈ പ്ലോട്ട് അനിലിന് സ്വന്തമായത്.

    അനില്*, ഭാര്യ ടിനയ്ക്കും മക്കള്*ക്കുമൊപ്പം കഫേ പരേഡിലെ സീ വിന്*ഡ് ബില്*ഡിങ്ങിലാണ് ഇപ്പോള്* താമസിക്കുന്നത്. അമ്മ കോകിലാ ബെന്നും ഇവര്*ക്കൊപ്പമാണ് കഴിയുന്നത്. മുകേഷ് അംബാനിയും ഒന്നര മാസം മുമ്പ് വരെ അവിടെയായിരുന്നു താമസിച്ചിരുന്നത്.

    പുതിയ വീടിനായി അനില്* എത്ര കോടിയാണ് പൊടിക്കാന്* പോകുന്നതെന്ന് അറിവായിട്ടില്ല. മുകേഷ് അംബാനി ഏതാണ്ട് 4,500 കോടി രൂപ ചെലവിലാണ് വീട് പണിതത്.





    Powered by WizardRSS | Best Membership Site Software
Working...
X