നിയമനത്തട്ടിപ്പ്: അഞ്ചല്* സ്വദേശിനി കസ്റ്റഡിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിയമനത്തട്ടിപ്പ്: അഞ്ചല്* സ്വദേശിനി കസ്റ്റഡിയില്*

    കൊല്ലം: വ്യാജരേഖ ചമച്ച് വയനാട് ജില്ലയില്* നടന്ന നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതിയും പിതാവും പൊലീസ് കസ്റ്റഡിയില്*. കൊല്ലം പനച്ചവിള കൃഷ്ണനിവാസില്* ജ്യോതിയെയും പിതാവ് കൃഷ്ണന്* കുട്ടിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നിരീക്ഷത്തിലായിരുന്നു ജ്യോതിയെ അഞ്ചല്* പോലീസ് ഞായറാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. കോഴ കൊടുത്ത് ജോലി സംഘടിപ്പിച്ച കണ്ണര്*, ശബരിനാഥ് എന്നിവരുടെ സഹോദരിയാണ് ജ്യോതി. കണ്ണനും ശബരിനാഥും ഒളിവിലാണ്. ജ്യോതിയെ ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ, വിജിലന്*സ് സംഘം തിങ്കളാഴ്ച ജില്ലയിലെത്തും.

    പിഎസ്*സി പരീക്ഷ എഴുതാതെ, വ്യാജ ഉത്തരവുകളിലൂടെ വയനാട് കലക്ടറേറ്റില്* ജോലി നേടാന്* അവിടത്തെ സെക്ഷന്* ക്ലാര്*ക്ക് അഭിലാഷ് എസ് പിള്ളയ്ക്ക് ഏഴുലക്ഷം രൂപ കൊടുത്തെന്നു ജ്യോതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഏഴു ലക്ഷത്തോളം രൂപ കോഴ കൊടുത്തുവെന്നാണ് ജ്യോതി വെളിപ്പെടുത്തിയത്.

    അഭിലാഷ് നല്*കിയ നിയമന ഉത്തരവുമായി കലക്ടറേറ്റില്* എത്തിയപ്പോള്* യുഡി ക്ലാര്*ക്ക് സംശയം പ്രകടിപ്പിച്ചു. ഉടന്* സ്ഥലംവിട്ടെന്നും ജോലിക്കു ഹാജരായിട്ടില്ലെന്നുമാണു ജ്യോതി പറയുന്നത്. എന്നാല്* ഇക്കഴിഞ്ഞ ഒക്*ടോബറില്* ജോലിയില്* പ്രവേശിപ്പിച്ച ജ്യോതി രണ്ടു ദിവസത്തിനു ശേഷം പ്രസവാവധിയില്* പ്രവേശിച്ചതായാണ് അറിയുന്നത്.

    ഈ വര്*ഷം ജൂലൈയിലാണ് ജ്യോതിയുടെ സഹോദരന്മാര്* ജോലിയില്* പ്രവേശിച്ചത്. ഇവര്* ഒളിവിലാണ്. 2010 ജുലൈയിലാണ് ഇവര്* ജോലിയില്* പ്രവേശിച്ചത്.





    Powered by WizardRSS | Best Membership Site Software
Working...
X