കസേരയുറപ്പിക്കാന?? ?* യെഡിയൂരപ്പയുടെ ശത്രുസംഹാരപൂജ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കസേരയുറപ്പിക്കാന?? ?* യെഡിയൂരപ്പയുടെ ശത്രുസംഹാരപൂജ

    തൂത്തുക്കുടി: വിവാദങ്ങളില്*പ്പെട്ടുഴലുന്ന കര്*ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ കസേരയുറപ്പിക്കാന്* വീണ്ടും ദൈവസഹായം തേടി ക്ഷേത്രങ്ങളില്*. പ്രതിസന്ധിയില്*നിന്നു കരകയറാന്* തമിഴ്*നാട്ടിലെ തിരുച്ചെന്തൂര്* സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്* യെഡിയൂരപ്പ ശത്രുസംഹാര യജ്ഞം നടത്തി.

    മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാനായിരുന്നു യജ്ഞമെന്ന് അടുത്തവൃത്തങ്ങള്* സൂചിപ്പിച്ചെങ്കിലും ജനങ്ങളുടെ ക്ഷേമത്തിനായാണു യാഗമെന്നായിരുന്നു യെഡിയൂരപ്പയുടെ വിശദീകരണം.

    സര്*ക്കാര്* കാലാവധി പൂര്*ത്തിയാക്കുമെന്നും താന്* പത്തു വര്*ഷം കൂടി മുഖ്യമന്ത്രി സ്ഥാനത്തു തുടരുമെന്നും യജ്ഞത്തിനുശേഷം യെദിയൂരപ്പ പറഞ്ഞു. രണ്ടു വര്*ഷത്തെ ഭരണത്തിലൂടെ ഒന്നേകാല്* കോടി പേര്*ക്കു സര്*ക്കാരിന്റെ വികസനപ്രവര്*ത്തനങ്ങളുടെ ആനുകൂല്യം കിട്ടിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

    പ്രതിപക്ഷ നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ പിതാവും ജനതാദള്*(എസ്) പ്രസിഡന്റുമായ എച്ച്.ഡി. ദേവെഗൗഡ വര്*ഷങ്ങള്*ക്കു മുമ്പ് തിരുച്ചെന്തൂരില്* ശത്രുസംഹാര യജ്ഞം നടത്തിയിട്ടുണ്ട്.

    നേരത്തേ വിമതശല്യം രൂക്ഷമായപ്പോള്* പരിഹാരംതേടി യെഡിയൂരപ്പ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്* ദര്*ശനം നടത്തിയിരുന്നു. ഒരു വര്*ഷത്തോളമായി പാര്*ട്ടിയിലെ വിമതരില്*നിന്നു ശക്തമായ എതിര്*പ്പു നേരിടുന്ന യെഡിയൂരപ്പ അടുത്തിടെ ഭൂമി കുംഭകോണക്കേസിലും ഉള്*പ്പെട്ടു.





    Powered by WizardRSS | Best Membership Site Software
Working...
X