കസബിനെ കുരുക്കാന്* ക്യാമറ ദൃശ്യങ്ങള്* മറച്ചുവെന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കസബിനെ കുരുക്കാന്* ക്യാമറ ദൃശ്യങ്ങള്* മറച്ചുവെന്ന്

    മുംബൈ: കസബിനെ പ്രതിയാക്കാന്* വേണ്ടി മുംബൈ ഭീകരാക്രമണത്തിന്റെ വേദിയായിരുന്ന സിഎസ്ടിയില്* സ്ഥാപിച്ചിരുന്ന ക്ലോസ്ഡ്*സ് സര്*ക്യൂട്ട് ടിവി ക്യാമറകളിലെ ദൃശ്യങ്ങള്* പ്രോസിക്യൂഷന്* മനപൂര്*വം മറച്ചുവെന്ന് കസബിന്റെ അഭിഭാഷകന്* അമിന്* സോള്*ക്കര്*.സിഎസ്ടിയില്* രണ്ട് തീവ്രവാദികള്* വെടിവയ്ക്കുന്ന രംഗങ്ങള്* സിസി ടിവിയില്* പതിഞ്ഞിട്ടുണ്ട്. എന്നാല്* പ്രോസിക്യൂഷന്* ഒരു ഫൂട്ടേജ് മാത്രമാണ് കോടതിയില്* കാണിക്കുന്നത്. ഇത് മന:പൂര്*വമാണ്-അമിന്* സോള്*ക്കര്* മുംബൈ ഹൈക്കോടതിയില്* വാദിച്ചു.

    2008 നവംബര്* 26 ന് ആക്രമണം നടക്കുമ്പോള്* സിഎസ്ടിയില്* ഇല്ലായിരുന്നു എന്ന നിലപാടാണ് കസബ് ഇപ്പോള്* സ്വീകരിച്ചിരിക്കുന്നത്.

    സിഎസ്ടിയിലെ മെയിന്* ലൈനിലെ 21 ക്*സോസ്ഡ് സര്*ക്യൂട്ട്് ക്യാമറകളിലും 15 ലോക്കല്* ലൈന്* ക്യാമറകളിലും കസബും കൂട്ടാളി ഇസ്മയിലും നടത്തുന്ന ആക്രമണ ദൃശ്യങ്ങള്* പതിഞ്ഞിട്ടുണ്ട് എന്ന് എസ്*ഐ സന്ദീപ് കിരാത്കര്* വിചാണ കോടതിയെ അറിയിച്ചിരുന്നു എന്ന് സോള്*ക്കര്* വെള്ളിയാഴ്ച കോടതിയെ ധരിപ്പിച്ചിരുന്നു.

    സിസിടിവി കണ്*ട്രോള്* റൂമില്* വച്ച് കോണ്*സ്റ്റബിള്* ജാതവ് മുഴുവന്* ഭീകരാക്രമണ ദൃശ്യങ്ങളും റിക്കോര്*ഡ് ചെയ്തിട്ടുണ്ട് എന്ന് കിരാത്കറെ അറിയിച്ചു. ഇതു കേട്ട ഉടന്* തന്നെ കിരാത്കര്* ദൃശ്യങ്ങള്* സിഡിയിലാക്കി സീല്* ചെയ്തു എന്നും കസബിന്റെ അഭിഭാഷകന്* ആരോപിച്ചു. സിസി ക്യാമറകള്* പ്രവര്*ത്തന രഹിതമാണെന്ന് ഇയാള്* പിന്നീട് അഭിപ്രായം മാറ്റിയതും സോള്*ക്കര്* ചൂണ്ടിക്കാണിച്ചു.

    കോടതിയില്* കാണിച്ച ദൃശ്യങ്ങളില്* കസബിന്റെ ഇസ്മയിലെന്റെയും മുഖങ്ങള്* വ്യക്തമായിരുന്നില്ല. ജാതവിനെ ഒരു പ്രധാന സാക്ഷിയായി പരിഗണിച്ച് വിചാരണ നടത്തണമെന്നും സോള്*ക്കര്* ആവശ്യപ്പെട്ടു.





    Powered by WizardRSS | Best Membership Site Software
Working...
X