ഭീകരചിത്രം കാണുന്നതിനിടെ വിദ്യാര്*ഥി മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭീകരചിത്രം കാണുന്നതിനിടെ വിദ്യാര്*ഥി മരിച്ചു

    ഹൈദരാബാദ്: സ്*കൂള്* ഹോസ്റ്റലില്* പ്രദര്*ശിപ്പിച്ച ഭീകര സിനിമ കാണുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാര്*ഥി കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. വിശാഖപട്ടണത്തെ മാരികാവലാസ സര്*ക്കാര്* സ്*കൂള്* വിദ്യാര്*ഥിയായ പ്രഭാകറാണ് മരിച്ചത്.സുഹൃത്തുക്കളുമായി സിനിമ കാണുന്നതിനിടെ പ്രഭാകര്* കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്* തന്നെ ആശുപത്രിയില്* എത്തിച്ചെങ്കിലും ജീവന്* രക്ഷിയ്ക്കാനായില്ല. തെലുങ്ക് ഹൊറര്* സിനിമയായ ആത്മകഥ, ബ്ലഡ് ആന്റ് ഗോസ്റ്റ്' എന്നീ സിനിമകളുടെ ഡിവിഡി കാണുന്നതിനിടെയാണ് സംഭവം.

    അതേസമയം, പ്രേതസിനിമ കണ്ടു പേടിച്ചിട്ടാണോ മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ മാതാപിതാക്കള്* പരാതി നല്*കിയതോടെ സംഭവത്തില്* കൂടുതല്* അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.





    Powered by WizardRSS | Best Membership Site Software
Working...
X