പിജെ തോമസിന് സുപ്രീം കോടതി നോട്ടീസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിജെ തോമസിന് സുപ്രീം കോടതി നോട്ടീസ്

    ദില്ലി: കേന്ദ്ര വിജിലന്*സ് കമ്മീഷണര്* പിജെ തോമസിന് സുപ്രീം കോടതി നോട്ടീസയച്ചു. തോമസിനെ വിജിലന്*സ് കമ്മീഷണറായി നിയമിച്ചതിനെതിരെ സമര്*പ്പിച്ച ഹര്*ജിയിലാണ് നോട്ടീസ്. പ്രധാന പ്രതിപക്ഷ മുന്നണിയായ എന്*ഡിഎയുടെ എതിര്*പ്പിനെ അവഗണിച്ച് കഴിഞ്ഞ സെപ്തംബര്* ഏഴിനാണ് തോമസിനെ കേന്ദ്ര വിജിലന്*സ് കമ്മീഷണറായി നിയമിച്ചത്.സെന്റര്* ഫോര്* പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്* എന്ന സംഘടനയാണ് പി.ജെ.തോമസിന്റെ നിയമനത്തെ ചോദ്യം ചെയ്ത് പൊതുതാത്പര്യ ഹര്*ജി നല്*കിയത്. കേസില്* സുപ്രീം കോടതി ജനവരി 27 ന് അന്തിമവാദം കേള്*ക്കും. സത്യവാങ്മൂലം നല്*കാന്* ആവശ്യപ്പെട്ട് കേന്ദ്ര സര്*ക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്.

    തോമസിന്റെ നിയമനം ചോദ്യം ചെയ്യുന്ന ഹര്*ജി മുമ്പ് രണ്ടുതവണ പരിഗണിച്ചപ്പോഴും സുപ്രീംകോടതി നടത്തിയ പരാമര്*ശങ്ങള്* സര്*ക്കാറിന് തിരിച്ചടിയായിരുന്നു.

    പാമോയില്* കേസില്*നിന്ന് പൂര്*ണമായി കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ലാത്ത സിവിസിക്ക് സ്*പെക്ട്രം കേസില്* സി.ബി.ഐ. നടത്തുന്ന അന്വേഷണത്തിന് എങ്ങനെ മേല്*നോട്ടം വഹിക്കാനാവുമെന്നായിരുന്നു കോടതി ചോദിച്ചത്.





    Powered by WizardRSS | Best Membership Site Software
Working...
X