പണം കൂടുതല്* അയക്കുന്ന പ്രവാസികള്* ഇന്ത്യക്കാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പണം കൂടുതല്* അയക്കുന്ന പ്രവാസികള്* ഇന്ത്യക്കാര്*

    ദില്ലി: ഇന്ത്യന്* സമ്പദ് വ്യവസ്ഥയുടെ പ്രധാനഘടകങ്ങളിലൊന്നാണ് വിദേശ ഇന്ത്യക്കാരെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.കൂടുതല്* മെച്ചപ്പെട്ട ജീവിതവും സമ്പാദ്യവും സ്വപ്*നം കണ്ട് വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്ന ഇന്ത്യക്കാര്* ചില്ലറയല്ല. അന്യദേശത്ത് ജോലിചെയ്ത് ഇവര്* ഇന്ത്യയിലേയ്ക്ക് അയക്കുന്ന പണത്തിന്റെ കണക്കും ഇതേപോലെതന്നെ വലുതാണ്.

    അതുകൊണ്ടുതന്നെയാണ് സര്*ക്കാറുകള്* എന്നും പ്രവാസികള്*ക്ക് പ്രത്യേക പരിഗണന നല്*കുന്നത്. ഇപ്പോള്* ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്*ട്ടില്* പറയുന്നത് വിദേശരാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തില്* ഇന്ത്യയ്ക്ക് രണ്ടാംസ്ഥാനമാണെന്നാണ്.

    മെക്*സിക്കോയാണ് ഈ പട്ടികയില്* ഒന്നാം സ്ഥാനത്ത്. എന്നാല്* സ്വ്ന്തം രാജ്യത്തുള്ള കുടുംബത്തിന് പണമയയ്ക്കുന്നകാര്യത്തില്* ഇന്ത്യക്കാരായ പ്രവാസികളെ കടത്തിവെട്ടാന്* മറ്റാരുമില്ല. 2010ലെ കണക്കുകള്* പ്രകാരം 2.5ലക്ഷംകോടി രൂപയാണ്. ആഗോളതലത്തില്* വിനിമയം ചെയ്യപ്പെടുന്ന പ്രവാസിപണത്തിന്റെ എട്ടിലൊന്നുവരും ഇത്.

    ലോകബാങ്കിന്റെ വെളിപ്പെടുത്തല്*പ്രകാരം കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട ഇടങ്ങിളൊന്നാണ് ഇന്ത്യയും. കുടിയേറ്റക്കാര്* എത്തുന്ന കാര്യത്തില്* ആഗോളതലത്തില്* ഇന്ത്യയ്ക്ക് 10ാം സ്ഥാനമാണുള്ളത്.

    ഏഷ്യയിലാകട്ടെ സൗദി അറേബ്യയ്ക്കുപിന്നാലെ രണ്ടാം സ്ഥാനവും. 1.14 കോടി പ്രവാസിഇന്ത്യക്കാര്* ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളപ്പോള്* 54 ലക്ഷത്തോളം പേര്* ഇന്ത്യയില്* കുടിയേറിയിട്ടുണ്ടെന്നാണ് ലോകബാങ്ക് കണക്കുകള്* ചൂണ്ടിക്കാട്ടുന്നത്.

    ആഗോളതലത്തില്* കുടിയേറ്റകാര്യത്തില്* ഏവരെയും മോഹിപ്പിക്കുന്ന സ്ഥലം അമേരിക്ക തന്നെയാണ്. ഏറ്റവും കൂടുതല്* കുടിയേറ്റം നടന്നിരിക്കുന്നതും അമേരിക്കയിലാണ്. 42800000ആളുകളാണ് 2010്ല്* അമേരിക്കയില്* കുടിയേറിയിരിക്കുന്നത്. ഇതില്* കൂടുതല്*പ്പേരും മെക്*സിക്കോയില്* നിന്നുള്ളവരാണ്. അതേസമയം രണ്ടാം സ്ഥാനത്ത് ഏഷ്യന്* രാജ്യങ്ങളില്* നിന്നുള്ളവരാണ്.





    Powered by WizardRSS | Best Membership Site Software
Working...
X