സദ്ദാം ഹുസൈനെ വധിച്ചത് പ്രാകൃതമായ രീതിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സദ്ദാം ഹുസൈനെ വധിച്ചത് പ്രാകൃതമായ രീതിയില്*

    ബാഗ്ദാദ്: ഇറാഖിലെ മുന്* പ്രസിഡന്റ് സദ്ദാം ഹുസൈനെ വധശിക്ഷയ്ക്കു വിധേയനാക്കിയതു പ്രാകൃതമായ രീതിയിലാണെന്നു തെളിയിക്കുന്ന അമേരിക്കന്* നയതന്ത്രരേഖകള്* വിക്കിലീക്*സ് പുറത്തുവിട്ടു. ഇറാഖിലെ അന്നത്തെ യു.എസ്. അംബാസഡര്* സാല്*മേ ഖാലിസാദും ഡെപ്യൂട്ടി പ്രോസിക്യൂട്ടര്* മോന്*ഖിത് അല്*ഫാറൂണുമായുള്ള സംഭാഷണത്തിന്റെ രേഖകളാണു പുറത്തായത്.

    സദ്ദാം ഹുസൈനെ തൂക്കിലേറ്റുന്നതിനു സാക്ഷ്യം വഹിക്കാന്* മുപ്പതോളം പേരെ അനുവദിച്ചതും അവരെല്ലാം മൊബൈല്* ഫോണ്* കാമറയില്* വധശിക്ഷ പകര്*ത്തിയതും സംഭാഷണത്തില്* പരാമര്*ശിക്കുന്നുണ്ട്.

    കഴുമരത്തിലേക്കു സദ്ദാമിനെ അനുഗമിച്ച ഗാര്*ഡുമാരിലൊരാള്* 'നരകത്തില്* പോട്ടെ' എന്നു അദ്ദേഹത്തോട് പറയുന്നതും രേഖകളിലുണ്ട്. ഗാര്*ഡുമാര്* പകര്*ത്തിയ മൊബൈല്* ദൃശ്യങ്ങള്* ബാഗ്ദാദിലെ തെരുവുകളില്* സിഡിയായി വില്*പ്പനയ്*ക്കെത്തിയിരുന്നു.

    സദ്ദാമിന്റെ വിചാരണ ശരിയായ രീതിയിലല്ലായിരുന്നെന്ന് അദ്ദേഹത്തിന്റെ അനുയായികള്* ആരോപിക്കാന്* ഇതെല്ലാം കാരണമായതായി സാല്*മേ ഖാലിസാദ് ചൂണ്ടിക്കാട്ടി.

    വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തു മൊബൈല്* ഫോണ്* നിരോധനമുണ്ടായിരുന്നിട്ടും ഗാര്*ഡുമാര്* അവ ഉപയോഗിച്ചു ചിത്രങ്ങള്* പകര്*ത്തി. തൂക്കിലേറ്റുന്നതിനു മുമ്പു സദ്ദാം പ്രാര്*ഥിക്കുമ്പോള്* ഗാര്*ഡുമാരിലൊരാള്* 'മുഖ്താദാ, മുഖ്താദാ' എന്ന് ആക്രോശിച്ചു.

    സദ്ദാം അധികാരഭ്രഷ്ടനായ ശേഷം ഉയര്*ന്നുവന്ന ഷിയാ നേതാവ് മുഖ്താദാ അല്* സദറിനെ ഉദ്ദേശിച്ചായിരുന്നു അത്. സദ്ദാമിനെ തൂക്കിലേറ്റുന്നതു സംബന്ധിച്ച് ഇറാഖ് സര്*ക്കാരിനു കൃത്യമായ പദ്ധതിയില്ലായിരുന്നെന്നും ആക്ഷേപകരമായ രീതിയില്* വധശിക്ഷ നടപ്പാക്കിയതും അതിന്റെ ദൃശ്യങ്ങള്* തെരുവില്* വില്*പ്പനയ്*ക്കെത്തിയതും വിമര്*ശനങ്ങള്*ക്കു വഴിവച്ചെന്നും ചോര്*ന്ന രേഖയില്* പറയുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X