വര്*ഗ്ഗീസ് വധം: ഐജി ലക്ഷ്മണയ്ക്ക് ജാമ്യമില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വര്*ഗ്ഗീസ് വധം: ഐജി ലക്ഷ്മണയ്ക്ക് ജാമ്യമില്ല

    കൊച്ചി: നക്*സല്* വര്*ഗീസ് വധക്കേസില്* ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്* ഐജി ലക്ഷ്മണയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 70 വയസ് കഴിഞ്ഞ തനിക്ക് ആരോഗ്യപ്രശ്*നങ്ങള്* ഉള്ളതിനാല്* ജാമ്യം അനുവദിക്കണമെന്നാണ് കോടതിയില്* ലക്ഷ്മണ വാദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അപേക്ഷയും കോടതി നിരസിച്ചുഎന്നാല്* ക്രിമിനല്* കേസില്* പ്രതിയായി ശിക്ഷ വിധിച്ച ഒരാള്*ക്ക് ശാരീരിക അവസ്ഥയുടെ പേരില്* മാത്രം ജാമ്യം നല്*കാന്* കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേ സമയം ലക്ഷ്മണയുടെ ഹര്*ജി ഫയലില്* സ്വീകരിച്ച കോടതി മാര്*ച്ച് മാസം രണ്ടാമത്തെ ആഴ്ച്ചയില്* വീണ്ടും വാദം കേള്*ക്കാമെന്നും അറിയിച്ചു.

    നീണ്ട 40 വര്*ഷങ്ങള്*ക്ക് ശേഷമാണ് നക്*സലൈറ്റ് വര്*ഗീസ് വധക്കേസില്* കോടതി വിധി പുറപ്പെടുവിച്ചത്. നക്*സലൈറ്റ് ആയിരുന്ന വര്*ഗീസിനെ 1970 ഫിബ്രവരി 18 നാണ് വയനാട്ടിലെ തിരുനെല്ലിയില്*വച്ച് പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്.

    ലക്ഷ്മണയും വിജയനും ആവശ്യപ്പെട്ടതനുസരിച്ചാണ് താന്* വര്*ഗീസിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് കോണ്*സ്റ്റബിളായ രാമചന്ദ്രന്* നായര്* വെളിപ്പെടുത്തിയതോടെയാണ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.





    Powered by WizardRSS | Best Membership Site Software
Working...
X