വൃദ്ധയായ ഭാര്യ മരിച്ചു; ഭര്*ത്താവ് നാടുവിടണമെന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വൃദ്ധയായ ഭാര്യ മരിച്ചു; ഭര്*ത്താവ് നാടുവിടണമെന്ന്

    സൂറിച്ച്: വൃദ്ധയായ ഭാര്യ മരിച്ച നാല്*പതുകാരനോട് രാജ്യം വിടാന്* സ്വിറ്റ്*സര്*ലാന്റിലെ കോടതി ഉത്തരവിട്ടു. എഴുപത്തിനാലുകാരിയയ സ്വിസ് സ്ത്രീയെ വിവാഹം ചെയ്ത ഇന്ത്യന്* പൗരന്റെ റസിഡന്റ് പെര്*മിറ്റാണ് കോടതി റദ്ദാക്കിയത്. തദ്ദേശീയ സ്ത്രീയെ വിവാഹം ചെയ്തതിലൂടെ ലഭിച്ച റസിഡന്റ് പെര്*മിറ്റ്, ഭാര്യയുടെ മരണശേഷം നീട്ടി കൊടുക്കാത്തതിനെതിരെ സുപ്രീം കോടതിയില്* സമര്*പ്പിച്ച അപ്പീലിലാണു വിധി.

    ഇന്ത്യന്* പൗരന്* തന്നേക്കാള്* 34 വയസ്സ് കൂടുതലുള്ള സ്വിസ് പൗരയെ വിവാഹം കഴിച്ച് 2006 ലാണു റസിഡന്റ് പെര്*മിറ്റ് നേടിയത്. 2007 ഒക്ടോബറില്* വൃദ്ധ മരിച്ചതോടെ എമിഗ്രേഷന്* വകുപ്പ് വീസ നീട്ടിക്കൊടുക്കുന്നത് നിരസിച്ചു.

    ഭാര്യ മരിച്ചെങ്കിലും ഭാര്യ അന്ത്യവിശ്രമം കൊള്ളുന്നിടത്തു ജീവിക്കാന്* തന്നെ അനുവദിക്കണമെന്നായിരുന്നു ഭര്*ത്താവിന്റെ വാദം.

    എമിഗ്രേഷന്* വകുപ്പ് നടത്തിയ അന്വേഷണത്തില്* ഭര്*ത്താവിന് മുന്* വിവാഹ ബന്ധത്തില്* ഇന്ത്യയില്* ഭാര്യയും കുട്ടികളും ഉണ്ടെന്നും മാതാപിതാക്കള്* ഇന്ത്യയില്* ജീവിച്ചിരിപ്പുണ്ടെന്നും കണ്ടെത്തി.

    കേവലം ഒരു വര്*ഷം മാത്രം നീണ്ട വിവാഹ ബന്ധത്തിന്റെ പേരില്* സ്വിറ്റ്*സര്*ലന്*ഡില്* തുടര്*ന്നു ജീവിക്കുന്നതിനേക്കാള്* ഇന്ത്യയില്* ജീവിക്കുന്നതായിരിക്കും കുടുംബ സാഹചര്യങ്ങളില്* അഭികാമ്യം എന്നായിരുന്നു എമിഗ്രേഷന്* വകുപ്പിന്റെ വാദം.





    Powered by WizardRSS | Best Membership Site Software
Working...
X