മുസ്ലീ പവര്* പരസ്യത്തിലെ ഫോട്ടോയ്*ക്കെതിരെ ശ്വേത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുസ്ലീ പവര്* പരസ്യത്തിലെ ഫോട്ടോയ്*ക്കെതിരെ ശ്വേത

    തന്റെ ചിത്രം അനുമതിയില്ലാതെ ലൈംഗികോത്തേജന മരുന്നിന്റെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ നടി ശ്വേത മേനോന്* നിയമയുദ്ധത്തിനൊരുങ്ങുന്നു. ശ്വേതയുടെ പുറത്തിറങ്ങാനിരിക്കുന്ന കയം എന്ന ചിത്രത്തിന്റെ പോസ്റ്ററുകളിലാണ് മുസ്ലി പവര്* എക്*സ്ട്രായുടെ പരസ്യം വന്നിരിക്കുന്നത്. എന്നാല്* ചിത്രത്തിന്റെ സംവിധായകനും നിര്*മ്മാതാവും തങ്ങള്* ഇക്കാര്യം മുന്*കൂട്ടി അറിഞ്ഞിട്ടില്ലെന്നും പരസ്പര ധാരണയോടെയല്ല ഇത് നടന്നിരിക്കുന്നതെന്നും വ്യ്ക്തമാക്കിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് ശ്വേത താരസംഘടനയായ അമ്മയിലും പൊലീസിലും പരാതി നല്*കിയിരുന്നു. ഇതുപോരാഞ്ഞ് വനിതാ കമ്മീഷന് കൂടി പരാതി നല്*കാന്* ഒരുങ്ങുകയാണ് താരം.

    പക്ഷേ, ആരാണിതിനു പിന്നിലെന്നു കണ്ടെത്തി ശിക്ഷിച്ചേ തീരൂവെന്ന വാശിയിലാണ് നടി. ചിത്രത്തിന്റെ റിലീസിങ് മുടങ്ങാതിരിക്കാന്* ശ്വേതയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സംവിയായകന്* അനില്* ബാബുവും നിര്*മാതാവും.

    അതിനിടെ, വിവാദത്തിലൂടെ സിനിമയ്ക്ക് ശ്രദ്ധ നേടിക്കൊടുക്കാന്* ശ്വേത കൂട്ടുനിന്നുകൊണ്ടുള്ള ശ്രമമാണോ സംഭവമെന്ന സംശയവും ഉയരുന്നുണ്ട്.

    തലസ്ഥാനത്ത്, സെക്രട്ടേറിയറ്റിനു മുന്നിലുള്*പ്പെടെ സ്ഥാപിച്ച കൂറ്റന്* ഫ്*ളെക്*സ് ബോര്*ഡിലാണ് വിവാദ പരസ്യം വന്നത്. ചിത്രത്തില്* ശ്വേത അഭിനയിച്ച കഥാപാത്രത്തിന്റെ അതീവ സെക്*സിയായ ഫോട്ടോയും ഒപ്പം അതേ വലിപ്പത്തില്* പരസ്യവുംമാണ് കൊടുത്തിരിക്കുന്നത്. ജീവിതം ആസ്വാദ്യമാക്കാന്* മുസ്*ലി പവര്* എക്*സ്ട്ര ഉപയോഗിക്കൂ എന്നാണ് പരസ്യത്തിലെ വാചകം.

    ഈ പരസ്യം തിരുവനന്തപുരത്തല്ലാതെ വേറൊരിടത്തും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പരസ്യത്തെക്കുറിച്ച് അറിഞ്ഞ ശ്വേത സുഹൃത്തുക്കള്* മുഖേന ഇതിന്റെ ചിത്രവും മറ്റും ശേഖരിച്ചു. തുടര്*ന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനു പരാതി നല്കി.

    ആദ്യം താര സംഘടന അമ്മയെയാണു സമീപിച്ചത്. പോലീസില്* പരാതി കൊടുക്കാന്* അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഉള്*പ്പെടെ നിര്*ദേശിക്കുകയായിരുന്നു. സംഘടന ഇക്കാര്യത്തില്* കൂടെയുണ്ടാകുമെന്നും ഉറപ്പു നല്*കി.

    സ്ത്രീയെന്ന നിലയിലും കലാകാരിയെന്ന നിലയിലും തന്നെ അപമാനിക്കുന്ന നടപടിയാണ് താനറിയാതെ തന്റെ ചിത്രത്തിനൊപ്പം ലൈംഗികോത്തേജന മരുന്നിന്റെ പരസ്യം ചേര്*ത്തതെന്ന് ശ്വേത പരാതിയില്* പറയുന്നു. ഇതേ കാരണം തന്നെ ചൂണ്ടിക്കാട്ടി സംസ്ഥാന വനിതാ കമ്മീഷനു കൂടി പരാതി നല്*കാന്* ശ്വേതയ്ക്ക് നിിയമോപദേശം ലഭിച്ചുകഴിഞ്ഞു.

    കാമസൂത്രയുടെ പരസ്യത്തില്* ശ്വേത മുമ്പ് അഭിനയിച്ചിരുന്നു. അറിയപ്പെടുന്ന താരമാകുന്നതിനു മുമ്പാണിത്. ഇതിന്റെ പേരിലാണ് ശ്വേത പ്രശസ്തിയിലേയ്ക്കുയര്*ന്നതും.





    Powered by WizardRSS | Best Membership Site Software
Working...
X