വിജയ്ക്ക് പകരം ആര്?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിജയ്ക്ക് പകരം ആര്?

    3 ഇഡിയ്റ്റ്*സിന്റെ റീമേക്കില്* നിന്നും വിജയ് പുറത്തായെന്ന് ഏതാണ്ട് ഉറപ്പായതിനൊപ്പം കോളിവുഡില്* മറ്റൊരു ചോദ്യം ഉയരുകയാണ്. ഇളയദളപതി വിജയ്ക്ക് പകരം സംവിധായകന്* ശങ്കര്* ആരെയാവും കണ്ടെത്തുക? കോളിവുഡിലെ പലയങ് സ്റ്റാറുകളുടെയും പേരുകള്* പറഞ്ഞു കേള്*ക്കുന്നുണ്ടെങ്കിലും ആര്*ക്കും കൃത്യമായി ഉത്തരം പറയാനാവുന്നില്ല. എന്നാല്* സിനിമയുടെ ആരംഭത്തില്* തന്നെ ഇത്രവലിയ കുഴപ്പങ്ങളുണ്ടായിട്ടും കുലുങ്ങാത്ത ഒരാളുണ്ട്. വേറാരുമല്ല, ശങ്കര്* തന്നെയാണ് ആ മനുഷ്യന്*. കോളിവുഡിലെ മിസ്റ്റര്* കൂള്* സംവിധായകനെ ഇതൊന്നും അലട്ടുന്നില്ലെന്നാണ് റിപ്പോര്*ട്ടുകള്*.

    ശങ്കറിന്റെ സ്വപ്*നപദ്ധതിയായ യന്തിരനും ഒരുകാലത്ത് ഇതുപോലുള്ള വെല്ലുവിളികള്* നേരിട്ടിരുന്നു. പത്ത് വര്*ഷം മുമ്പ് കമലും പിന്നീടും ഷാരൂഖും ഒക്കെ യന്തിരനിലെ നായകനാവുമെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും ഒടുക്കം സാക്ഷാല്* രജനിയായിരുന്നു സിനിമയില്* നായകനായത്.

    യന്തിരന്റെ നിര്*മാണത്തിന് പണം തടസ്സമായപ്പോഴും ശങ്കര്* തളര്*ന്നില്ല. പഴയ നിര്*മാതാവിന്റെ പണപ്പെട്ടി കാലിയായപ്പോള്* ശങ്കര്* ഇടപെട്ടാണ് സണ്* പിക്*ചേഴ്*സിനെ ഈ പ്രൊജക്ടിലേക്കെത്തിച്ചത്. പിന്നീട് നടന്നതെല്ലാം ഏവര്*ക്കും അറിവുള്ള കാര്യങ്ങള്*. വിജയ് പോലുള്ള ഒരു താരം ഒഴിഞ്ഞുപോയതെന്നും ഇന്ത്യന്* സ്പീല്* ബര്*ഗിന് പ്രശ്*നമാവില്ലെന്നാണ് കോടമ്പാക്കം കരുതുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X