രാജ ജഡ്ജിയെ സ്വാധീനിയ്ക്കാന്* ശ്രമിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാജ ജഡ്ജിയെ സ്വാധീനിയ്ക്കാന്* ശ്രമിച്ചു

    ചെന്നൈ: മെഡിക്കല്* കോളജില്* വ്യാജ മാര്*ക്ക്*ലിസ്റ്റ് ഉണ്ടാക്കിയെടുത്ത വിദ്യാര്*ത്ഥിക്കും വിദ്യാര്*ത്ഥിയുടെ പിതാവിനും മുന്*കൂര്* ജാമ്യം ലഭിയ്ക്കാന്* വേണ്ടി ചെന്നൈ ഹൈക്കോടതി ജഡ്ജിയെ മുന്* ടെലകോം മന്ത്രി രാജ സ്വാധീനിയ്ക്കാന്* ശ്രമിച്ചെന്ന് ആരോപണം. രാജയുടെ ഇടനിലക്കാരനായി ജഡ്ജിയോട് സംസാരിച്ച മുതിര്*ന്ന അഭിഭാഷകനെ മദ്രാസ് ഹൈക്കോടതി സസ്*പെന്റ് ചെയ്തു. തമിഴ്*നാട്, പോണ്ടിച്ചേരി ബാര്* കൌസില്* ചെയര്*മാന്*കൂടിയായ ആര്* കെ ചന്ദ്രമോഹനനെയാണ് സസ്*പെന്*ഡുചെയ്തത്.

    മെഡിക്കല്* നിയമനവുമായി ബന്ധപ്പെട്ട മാര്*ക്ക് തട്ടിപ്പുക്കേസില്* പ്രതികളായ അച്ഛനും മകനും മുന്*കൂര്*ജാമ്യം അനുവദിക്കാന്* രാജ ജഡ്ജിയെ സ്വാധീനിക്കാന്* ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ വര്*ഷമാണ് സംഭവം.

    രാജയ്ക്കുവേണ്ടി ചന്ദ്രമോഹന്* ചേംബറിലെത്തി ജസ്*റിസ് എസ് രഘുപതിയെ കണ്ടു. പ്രതികള്* കേന്ദ്രമന്ത്രിയായ രാജയുടെ ബന്ധുക്കളാണെന്നും അനുകൂലവിധി ഉണ്ടാകണമെന്നും ചന്ദ്രമോഹന്* അഭ്യര്*ഥിച്ചു. തുടര്*ന്ന്, ചന്ദ്രമോഹന്* മൊബൈല്* ഫോണില്* രാജയെ വിളിച്ച് ജഡ്ജിയ്ക്ക് നല്*കിയെങ്കിലും അദ്ദേഹം സംസാരിയ്ക്കാന്* തയാറായില്ല

    കേസ് തന്റെ മുന്നിലെത്തിയാല്* നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ചന്ദ്രമോഹനു മറുപടി നല്*കിയതായി ജസ്*റിസ് രഘുപതി പറഞ്ഞു. രാജയുടെ പേരില്* ചന്ദ്രമോഹന്* സ്വാധീനിക്കാന്* ശ്രമിച്ചതിനെക്കുറിച്ച് 2009 ജൂലൈ ഏഴിന് ജസ്*റിസ് രഘുപതി സുപ്രീംകോടതി ചീഫ് ജസ്*റിസിന് കത്തെഴുതിയിരുന്നു.

    കേന്ദ്രമന്ത്രി ഒരു അഭിഭാഷകന്* മുഖേന സ്വാധീനിക്കാന്* ശ്രമിച്ചതായി ജസ്*റിസ് കഴിഞ്ഞവര്*ഷം കോടതിയില്* വെളിപ്പെടുത്തിയിരുന്നു എന്നാല്*, മന്ത്രിയുടെയും അഭിഭാഷകന്റെയും പേരു വെളിപ്പെടുത്തിയിരുന്നില്ല. ജസ്*റിസുമാരായ എഫ് എം ഇബ്രാഹിം ഖലീഫുള്ള, എം എം സുന്ദരേശ് എന്നിവരടങ്ങുന്ന ഡിവിഷന്* ബെഞ്ചാണ് ചന്ദ്രമോഹനെ സസ്*പെന്*ഡ് ചെയ്തത്. ഒരു അഭിഭാഷകന്* നല്*കിയ പരാതിപ്രകാരമാണ് കേസ് ഇപ്പോള്* പരിഗണിച്ചത്.

    അതേസമയം താന്* ഒരു കേസിലും സ്വാധീനത്തിനു ശ്രമിച്ചിട്ടില്ലെന്നും തന്റെ പേരില്* ജഡ്ജിമാരോട് സംസാരിക്കാന്* ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും രാജ പ്രതികരിച്ചു.





    Powered by WizardRSS | Best Membership Site Software
Working...
X