വിവാഹം കഴിഞ്ഞാല്* മാന്യനാകും?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിവാഹം കഴിഞ്ഞാല്* മാന്യനാകും?

    നമ്മുടെ നാട്ടിലൊരു നടപ്പുണ്ട് തലതിരിഞ്ഞ് മോശം സ്വഭാവവുമായി നടക്കുന്ന പുരുഷന്മാരെ പിടിച്ച് കെട്ടിയ്ക്കുക.വീട്ടുകാരുടെ ഈ കണക്കുകൂട്ടല്* പിഴയ്ക്കുന്ന അവസരങ്ങള്* അപൂര്*വ്വമാണ്. ഒരു കെട്ടുവീണാല്* അവന്* നന്നാവുമെന്നുള്ള നാട്ടുപ്രയോഗവും നമുക്കറിയാം. ഇത് വെറും തമാശയായി തള്ളിക്കളയേണ്ട. നാട്ടിന്*പുറത്തുകാര്* ഇങ്ങനെ പറയുന്നത് ശാസ്ത്രീയമായ അടിസ്ഥാനത്തിലാണെങ്കിലും അല്ലെങ്കിലും സംഗതി സത്യമാണ്. കല്യാണം കഴിഞ്ഞാല്* പുരുഷന്മാര്* പൊതുവേ നല്ലപിള്ളകളായി മാറുമത്രേ.

    അവിവാഹിതരെ അപേക്ഷിച്ച് വിവാഹിതര്* കൂടുതല്* മാന്യന്മാരാണെന്ന് ചുരുക്കം. ഇപ്പോള്* അമേരിക്കയിലാണ് ഇതുസംബന്ധിച്ചൊരു പഠനം നടന്നത്. അവിടെ മാന്യമായ സ്വഭാവമുള്ള യുവാക്കളുടെ കല്യാണം സമയത്തിന് നടക്കുന്നുണ്ടെന്നും പഠന റിപ്പോര്*ട്ടില്* പറയുന്നു.

    സാമൂഹവിരുദ്ധ സമീപനവും കുറ്റവാസനയും കള്ളം പറയാനുള്ള പ്രേരണയുമെല്ലാം വിവാഹിതരില്* കുറവാണെന്നാണ് മിഷിഗണ്* സ്*റ്റേറ്റ് സര്*വകലാശാലയിലെ അലക്*സാന്*ഡ്ര ബര്*ട്ടിന്റെ നേതൃത്വത്തില്* നടന്ന പഠനത്തില്* തെളിഞ്ഞത്.

    സമൂഹവിരുദ്ധ നിലപാടു കുറവുള്ളവരുടെ വിവാഹം പൊതുവേ വേഗത്തില്* നടക്കും. കല്യാണം കഴിയുന്നതോടെ സമൂഹവിരുദ്ധ മനോഭാവം ഒന്നുകൂടെ കുറയും- ബര്*ട്ട് പറയുന്നു.

    289 ഇരട്ട സഹോദരന്*മാരെ 12 വര്*ഷം നിരീക്ഷിച്ചാണ് ബര്*ട്ടും കൂട്ടരും പഠനം നടത്തിയത്. ഒരേ ജീവിത സാഹചര്യവും ജനിതക വിശേഷങ്ങളുമുള്ള ഇരട്ടകളില്* ഒരാള്* കല്യാണം കഴിച്ചാല്* മറ്റേയാളെ അപേക്ഷിച്ച് കുറ്റവാസന കുറയുന്നതായി പഠനത്തില്* തെളിഞ്ഞു.







    Powered by WizardRSS | Best Membership Site Software
Working...
X