അല്* ജസീറ ചാനലിന് സര്*ക്കാര്* അനുമതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അല്* ജസീറ ചാനലിന് സര്*ക്കാര്* അനുമതി

    ദില്ലി: അല്* ജസീറ ചാനല്* ഇന്ത്യയില്* തുടങ്ങാന്* കേന്ദ്ര സര്*ക്കാരിന്റെ വാര്*ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്*കി. 24 മണിയ്ക്കൂറുമുള്ള വാര്*ത്താ ചാനലായിരിയ്ക്കും ഇത്. അല്* ജസീറ ചാനല്* കേബിള്* വഴി വരിക്കാര്*ക്ക് നല്*കാനുള്ള അനുമതിയാണ് മന്ത്രാലയം നല്*കിയത്. ഇന്ത്യയില്* ഈ ചാനല്* ലഭ്യമാവുന്നതോടെ ചാനലില്* ഇന്ത്യാ വാര്*ത്തകളും കൂടും.

    2006 ലാണ് അനുമതിയ്ക്കായി അല്* ജസീറ സര്*ക്കാരിനെ സമീപിച്ചത്. വൈകാതെ തന്നെ വരിക്കാര്*ക്ക് ഈ ചാനല്* ലഭ്യമായി തുടങ്ങും. ഇന്ത്യയില്* ചാനല്* ലഭ്യമാക്കാന്* കഴിഞ്ഞതില്* അതിയായ സന്തോഷമുണ്ടെന്ന് അല്* ജസീറയുടെ മാനേജിംഗ് ഡയറക്ടര്* അല്* അന്*സ്ലെ പറഞ്ഞു. ഇന്ത്യന്* വാര്*ത്തകള്* മറ്റ് രാജ്യങ്ങളില്* കാണിയ്ക്കാനും ഉദ്ദേശിയ്ക്കുന്ന്തായി അന്*സ്ലെ വ്യക്തമാക്കി.

    ഇപ്പോള്* അല്* ജസീറയ്ക്ക് ദില്ലിയില്* വാര്*ത്താ ബ്യൂറൊ ഉണ്ട്. പ്രധാന ചാനലുകള്* സംപ്രേഷണം ചെയ്യാത്ത വാര്*ത്തകളിലായിരിയ്ക്കും അല്* ജസീറയുടെ ശ്രദ്ധ. ലോകത്തെമ്പാടുമായി 65 വാര്*ത്താ ബ്യൂറൊകളാണ് അല്* ജസീറയ്ക്കുള്ളത്.

    ഇന്ത്യയിലെ 11.5 കോടി വീടുകളില്* എത്തുകയാണ് ചാനലിന്റെ ലക്ഷ്യം. ഇന്ത്യയില്* നിന്നുള്ള വന്* പരസ്യ വരുമാനമാണ് ചാനല്* ലക്ഷ്യമിടുന്നത്. അഞ്ച് കോടി വീടുകളിലെങ്കിലും എത്താനായാല്* തന്നെ വന്* പരസ്യ വരുമാനം നേടാനാവുമെന്നാണ് കണക്ക്.





    Powered by WizardRSS | Best Membership Site Software
Working...
X