ഓഹരി വിപണി വീണ്ടും താഴോട്ട് തന്നെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓഹരി വിപണി വീണ്ടും താഴോട്ട് തന്നെ

    മുംബൈ: ഡിസംബര്* എട്ട് ബുധനാഴ്ച വിപണിയ്ക്ക് നല്ല ദിവസമായിരുന്നില്ല. അന്താരാഷ്ട്ര വിപണിയില്* അസംസ്കൃത എണ്ണയുടെ വില ബാരലിന് 90 ഡോളര്* കടന്നതായിരുന്നു വിപണിയെ നിരാശയിലാക്കിയത്. ഇന്ത്യന്* വിപണി ഒരു ശതമാനത്തിലേറെയാണ് താഴോട്ട് പോയത്.സെന്*സെക്സ് 19,696.48 (-238.16)
    നിഫ്ടി 5,903.70 (-72.85)


    പെട്രോള്* ഡീസല്* വില കൂട്ടിയേയ്ക്കുമെന്ന അഭ്യൂഹങ്ങളും വിപണിയെ താഴോട്ട് നയിച്ചു. ബാങ്കുകളുടെ ഓഹരികളുടെ വില കാര്യമായി കുറഞ്ഞു. തുടര്*ച്ചയായ മൂന്നാം ദിവസമാണ് ബാങ്കുകളുടെ ഓഹരിവില താഴോട്ട് പോകുന്നത്. വായ്പാ നിരക്കുകള്* കൂട്ടിയതാണ് ഇതിന് കാരണമായത്. ഉയര്*ന്ന നിരക്ക് പുതിയ വായ്പകളെ ബാധിയ്ക്കുമെന്നതാണ് ഇതിന് കാരണം. പെട്രോള്* -ഡീസല്* വില കൂടുകയാണെങ്കില്* അതും വാഹന വായ്പകളെ ബാധിയ്ക്കും. ബി എസ് ഇ ബാങ്കെക്സ് രണ്ട് ശതമാനമാണ് താണത്.

    ഓരോ തവണ വിപണി കയറുമ്പോഴും ഒരു തിരിച്ചടി ഉണ്ടാവുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അത്തരം ഒരു തിരിച്ചടിയായി വേണം ഈ ഇറക്കത്തെ കാണാന്*. മികച്ച ഓഹരികള്* വാങ്ങാന്* പറ്റിയ സമയമാണത്രെ ഇത്. അടുത്ത ആഴ്ചകളില്* വീണ്ടും വിപണി താഴോട്ട് പോകുമെന്നാണ് കണക്ക് കൂട്ടല്*.

    ഓയില്* കമ്പനികളുടെ ഓഹരി വില കയറുകയായിരുന്നു ബുധനാഴ്ച. പെട്രോള്* - ഡീസല്* വില കയറുന്നത് കമ്പനികളുടെ ലാഭം കൂട്ടുമെന്നതാണ് ഇതിന് കാരണം.





    Powered by WizardRSS | Best Membership Site Software
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: ഓഹരി വിപണി വീണ്ടും താഴോട്ട് തന്നെ

    thanx.. kunju for the news about market
    DONATE & SUPPORT US




    Comment

    Working...
    X