ദില്ലി: അഴിമതി കേസിലകപ്പെട്ട പ്രസാര്*ഭാരതി സിഇഒ ബി.എസ്. ലല്ലിക്കെതിരായ അന്വേഷണത്തിനു രാഷ്ട്രപതിയുടെ അനുമതി. ചട്ടപ്രകാരമുള്ള സുപ്രീം കോടതി അന്വേഷണത്തിനാണ് അനുമതി. അന്വേഷണ കാലയളവില്* ബിഎസ് ലല്ലി സസ്*പെന്*ഷനിലായിരിക്കും. പ്രസാര്* ഭാരതി ആക്റ്റ് പ്രകാരം സുപ്രീം കോടതി ജഡ്ജി കുറ്റക്കാരനെന്നു വിധിച്ചാല്* മാത്രമെ സിഇഒയെ പുറത്താക്കാനാകൂ.മന്*മോഹന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്*ക്കാരിനേറ്റ തിരിച്ചടി കൂടിയായാണ് ലല്ലിയുടെ സസ്*പെന്*ഷന്* വിലയിരുത്തപ്പെടുന്നത്.
ടെലിവിഷന്* സംപ്രേഷണാവകാശങ്ങള്* നല്*കിയതിലെ പക്ഷപാതവും സാമ്പത്തിക ക്രമക്കേടുമാണു ലല്ലിക്കെതിരായ എതിരായ ആരോപണങ്ങള്*. 2006 ഡിസംബറില്* ആണ് ബി.എസ്. ലല്ലി പ്രസാര്* ഭാരതി സിഇഒ ആയി സ്ഥാനമേറ്റത്. ഇക്കാലയളവില്* ക്രിക്കറ്റ് സംപ്രേഷണാവകാശം സ്വകാര്യ ചാനലുകള്*ക്കു നല്*കിയതില്* അഴിമതി നടന്നതായി കേന്ദ്ര വിജിലന്*സ് കമ്മിഷണറുടെ അന്വേഷണത്തില്* കണ്ടെത്തിയിരുന്നു. കോമണ്*വെല്*ത്ത് സംപ്രേഷണാവകാശത്തിലും അഴിമതിയുണ്ടെന്നു കണ്ടെത്തി.
246 കോടി രൂപയുടെ ഇടപാടാണു നടന്നത്. കരാര്* നേടിയ കമ്പനി ആവശ്യമായ നികുതിച്ചട്ടങ്ങളും ബാങ്കിങ് രേഖകളും സമര്*പ്പിച്ചില്ലെന്നാണു കേസ്. വാര്*ത്താവിനിമയ മന്ത്രാലയത്തിന്റെ അനുമതി പോലും വാങ്ങാതെയാണു ലല്ലി തീരുമാനങ്ങളെടുത്തതെന്നും വ്യക്തമായിട്ടുണ്ട്.
Powered by WizardRSS | Best Membership Site Software