ബാങ്ക് നിയമനത്തിന് അടുത്ത വര്*ഷംമുതല്* പൊതുപരീക്ഷ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാങ്ക് നിയമനത്തിന് അടുത്ത വര്*ഷംമുതല്* പൊതുപരീക്ഷ

    മുംബൈ: പൊതുമേഖലാ ബാങ്കുകളില്* നിയമനത്തിന് അടുത്ത വര്*ഷംമുതല്* പൊതുപരീക്ഷ. നിയമനത്തിലുണ്ടാവുന്ന കാലതാമസവും മറ്റു പ്രശ്*നങ്ങളും പരിഹരിക്കാനാണ് ഈ പരിഷ്*ക്കരം. നിലവില്*, അപേക്ഷ ക്ഷണിക്കുന്നതുമുതല്* നിയമനത്തിന്റെ അവസാനഘട്ടംവരെ ഒരു വര്*ഷം നീളുന്ന സങ്കീര്*ണമായ പ്രക്രിയയാണ്. എന്നാല്* പൊതുപരീക്ഷ വഴി ഈ കാലയളവ് മൂന്നിലൊന്നായി ചുരുക്കാനാവും. ഓരോ ബാങ്കിന്റെയും പരീക്ഷയ്ക്കായി പല തവണ തയ്യാറെടുക്കുകയെന്ന ബുദ്ധിമുട്ട് ഉദ്യോഗാര്*ഥികള്*ക്ക് ഒഴിവാകുകയും ചെയ്യും. വര്*ഷത്തില്* മൂന്നോ നാലോ പൊതുപരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇന്ത്യന്* ബാങ്ക്*സ് അസോസിയേഷന്*സ് ചീഫ് എക്*സിക്യൂട്ടീവ് കെ രാമകൃഷ്ണന്* പറഞ്ഞു.

    ക്ലാര്*ക്ക് പ്രൊബേഷണറി ഓഫീസ് തസ്തികകളിലേക്കായിരിക്കും പൊതുപരീക്ഷ. ഇന്*സ്*റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്*സണല്* സെലക്ഷന്റെ (ഐബിപിഎസ്) നേതൃത്വത്തിലാമ് പരീക്ഷ നടത്തുക. ഫലം പ്രഖ്യാപിക്കുന്നതോടെ ഉദ്യോഗാര്*ഥിക്ക് ലഭിച്ച മാര്*ക്കിന്റെ അടിസ്ഥാനത്തില്* ഒരു കാര്*ഡു നല്*കും. ഒരു വര്*ഷംമുതല്* ഒന്നര വര്*ഷംവരെ ഇതിനു കാലാവധി ഉണ്ടാകും.

    20 പൊതുമേഖലാ ബാങ്ക് പൊതുപരീക്ഷയ്ക്ക് സമ്മതിച്ചു. എന്നാല്* രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയും അവരുടെ അസോസിയേറ്റ് ബാങ്കുകളും പൊതുപരീക്ഷ അംഗീകരിച്ചിട്ടില്ല.

    അടുത്ത ഏതാനും വര്*ഷങ്ങളില്* ബാങ്കിങ് മേഖലയില്* വന്*തോതില്* നിയമനം നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തില്* പൊതുപരീക്ഷകള്*ക്ക് പ്രധാന്യമേറുമെന്നാണ് കരുതപ്പെടുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X