നാനോ വില്*പന കുത്തനെ ഇടിഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നാനോ വില്*പന കുത്തനെ ഇടിഞ്ഞു

    മുംബൈ: വന്* പ്രതീക്ഷകളോടെ ടാറ്റ മോട്ടോഴ്*സ് വിപണിയിലെത്തിച്ച ഒരു ലക്ഷം രൂപ കാര്* നാനോയുടെ വില്*പനയില്* വന്* ഇടിവ്. ജനങ്ങളുടെ കാര്* എന്ന് രത്തന്* ടാറ്റ വിശേഷിപ്പിച്ച നാനോയുടെ വില്*പനയില്* 85 ശതമാനത്തോളം ഇടിവാണ് നവംബര്* മാസത്തില്* രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ പ്രതിസന്ധി എങ്ങനെ നേരിടണമെന്ന് തലപുകഞ്ഞാലോചിയ്ക്കുകയാണ് ടാറ്റ മോട്ടോഴ്*സ്.കഴിഞ്ഞ മാസം രാജ്യമൊട്ടാകെ വെറും 509 നാനോ കാറുകള്* മാത്രമാണ് കമ്പനിയ്ക്ക് വില്*ക്കാനായത്. ഒക്ടോബറില്* 3000 കാറുകള്* വിറ്റുപോയിരുന്നിടത്തു നിന്നാണ് ഈ വന്* വീഴ്ച. വില്*പനയിലുണ്ടായ ഈ മാന്ദ്യത്തിന് കാരണമെന്തെന്ന് മനസ്സിലക്കാന്* ടാറ്റ മോട്ടോഴ്*സിന് സാധിച്ചിട്ടില്ല. നാനോ മികച്ച കാറാണെന്നും അതില്* പുതിയ മാറ്റങ്ങള്* വരുത്താന്* ഉദ്ദേശിയ്ക്കുന്നില്ലെന്നും ടാറ്റ വക്താവ് അറിയിച്ചു.

    എന്തെല്ലാം തന്ത്രങ്ങള്* ആവിഷ്*കരിച്ച് വില്*പന കൂട്ടാമെന്നാണ് ടാറ്റ ഇപ്പോള്* ആലോചിയ്ക്കുന്നത്. നാനോ കാര്* വില്*ക്കുന്ന വിതരണക്കാര്*ക്ക് പല തരത്തിലുള്ള ആനുകൂല്യങ്ങള്* ടാറ്റ പ്രഖ്യാപിച്ചിട്ടുള്ളതായും അറിയുന്നു.

    നിലവില്*, വിവിധ പ്ലാന്റുകളിലായി ഒരു ദിവസം 50 നാനോ കാറുകളാണ് ടാറ്റാ നിര്*മിക്കുന്നത്. ഇത് 150 ആയി ഉയര്*ത്താന്* ടാറ്റ തയ്യാറെടുക്കവെയാണ് നാനോയ്ക്ക് ആവശ്യക്കാരില്ലായി മാറിയിരിക്കുന്നത്.

    അതേ സമയം ഇന്ത്യന്* കാര്* വിപണയില്* മാന്ദ്യമൊന്നും നേരിട്ടിട്ടില്ല. ടയോട്ട എത്തിയോസിന് ലഭിച്ച വന്* വരവേല്*പ് തന്നെയാണ് ഇത് തെളിയിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്* 7000 എത്തിയോസിനാണ് ബുക്കിങ് ലഭിച്ചിരിയ്ക്കുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X