പുലികാരണം വിമാനം 50മിനിറ്റ് വൈകി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പുലികാരണം വിമാനം 50മിനിറ്റ് വൈകി

    മെല്*ബണ്*: യാത്രാവിമാനത്തില്* പാമ്പും ചേരയും കയറുന്നത് നമ്മുടെ നാട്ടില്* വലിയ അതിശയമുള്ള കാര്യമല്ല. എന്നാല്* വിമാനത്തില്* ഒരു പുലി കയറിയാലോ? വിമാനത്തില്* പുലി എന്ന്് മുഴുവന്* കേള്*ക്കുന്നതിന് മുമ്പേ യാത്രക്കാര്* ബോധം കെടുമെന്ന് ഉറപ്പ്.കഴിഞ്ഞ ദിവസം ആസ്*ത്രേലിയയിലെ മെല്*ബണില്* നിന്നും പുറപ്പെട്ട വിമാനത്തിലെ യാത്രക്കാര്* ഇത്തരമൊരു വാര്*ത്ത കേട്ട് സ്തംഭിച്ചിരുന്നു.

    വിമാനം പുറപ്പെടുന്നതിന് മുമ്പേ പൈലറ്റിന്റെ വക ഒരു അനൗണ്*സ്*മെന്റ് -'ക്ഷമിക്കുക, ചീറ്റപ്പുലിയെ കയറ്റേണ്ടതിനാല്* വിമാനം അല്*പം വൈകും'. അനൗണ്*സ്*മെന്റ് കേട്ട് ഞെട്ടിയിരുന്ന യാത്രക്കാര്*ക്ക് അല്*പം ആശ്വാസമേകിക്കൊണ്ട് അടുത്ത അറിയിപ്പ് വന്നു.

    'ആരും ഭയപ്പെടേണ്ട ഇത്തരത്തില്* മൃഗങ്ങളെ യാത്രവിമാനത്തില്* കൊണ്ടുപോകാറുണ്ട്. പേടിക്കേണ്ടതായി ഒന്നുമില്ല'. അല്*പം ആശ്വാസമായെങ്കിലും പലര്*ക്കും വിമാനത്തില്* ഇരുപ്പുറച്ചില്ല.

    അഡ്*ലെയ്ഡ്*സിലെ മൃഗശാലയിലേയ്ക്ക മാറ്റുന്ന ചീറ്റപ്പുലിയെ കയറ്റാന്* വേണ്ടിയാണ് വിമാനം അന്*പത് മിനിറ്റോളം കാത്തിരുന്നത്. എന്നാല്* പുലിക്കുട്ടി തയ്യാറാവാതിരുന്നതിനാല്* അതിനെക്കൂടാതെ വിമാനം യാത്രതിരിച്ചു.

    എന്തായാലും പുലിയുടെ മടികാരണം യാത്രക്കാര്* ആശ്വാസത്തോടെ പറന്നുവെന്ന് ചുരുക്കം





    Powered by WizardRSS | Best Membership Site Software
Working...
X