വിക്കിലീക്*സിനായി ആക്രമണം; 16കാരന്* പിടിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിക്കിലീക്*സിനായി ആക്രമണം; 16കാരന്* പിടിയില്*

    ദി ഹേഗ്: വിക്കിലീക്*സിനുവേണ്ടി വിസ, മാസ്റ്റര്*കാര്*ഡ് വെബ്*സൈറ്റുകളില്* സൈബര്* ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് 16 വയസ്സുകാരനെ നെതര്*ലാന്*ഡ് പോലീസ് പിടികൂടി.വിക്കിലീക്*സിന് സംഭാവന നല്*കാനുള്ള സൗകര്യം നിഷേധിച്ചതിനെ തുടര്*ന്നാണ് ഈ സൈറ്റുകള്*ക്കുനേരെ ആക്രമണം നടന്നതെന്ന് ഡച്ച് അധികൃതര്* അറിയിച്ചു.

    പിടിയിലായ യുവാവ് കുറ്റം സമ്മതിച്ചതായും ഡച്ച് പത്രമായ ഡെ വോള്*സ്*ക്രാന്ത് റിപ്പോര്*ട്ട് ചെയ്യുന്നു. ഒട്ടേറെ കമ്പ്യൂട്ടറുകളും യു.എസ്.ബി ഉപകരണങ്ങളും ഇയാളില്* നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഇന്ന് റോട്ടര്*ഡാമിലെ കോടതിയില്* ഹാജരാക്കും.

    ഇതിനിടെ രഹസ്യരേഖകള്* വെളിപ്പെടുത്തുന്ന വിക്കിലീക്*സ് നടപടിയെ യുഎസ് വീണ്ടും അപലപിച്ചു. വിവാദ വെബ്*സൈറ്റുമായി ബന്ധപ്പെട്ട പണമിടപാടുകള്* നിര്*ത്തിവയ്ക്കുന്നതായി രണ്ടു ക്രെഡിറ്റ് കാര്*ഡ് കമ്പനികള്* കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു





    Powered by WizardRSS | Best Membership Site Software
Working...
X