രജനീകാന്തിന് രണ്ടാം കല്യാണം!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രജനീകാന്തിന് രണ്ടാം കല്യാണം!!

    രജനീകാന്ത് വീണ്ടും വിവാഹം ചെയ്യുന്നുവെന്ന് കേട്ടാല്* നല്ലവനായ ഈ മനുഷ്യന് അറുപത് വയസ്സാകാറായപ്പോള്* ഇതെന്തുപറ്റിയെന്നായിരിക്കും എല്ലാവര്*ക്കും തോന്നുക. പക്ഷേ സത്യമാണ്, രജനി വീണ്ടുംവിവാഹത്തിനൊരുങ്ങുകയാണ്, പക്ഷേ വധു ഭര്യ ലത തന്നെയാണെന്നുമാത്രം. തമാശയല്ല ലതയും രജനിയും വീണ്ടും വിവാഹത്തിനൊരുങ്ങുകയാണ്. ഒരു വിവാഹിതന്* അറുപതാം വയസ്സിലെത്തുമ്പോള്* തമിഴ്*നാട്ടില്* ഇത് പതിവാണ്. ഇങ്ങനെ അറുപതുകാരനായ ഭര്*ത്താവ് ഭാര്യയെ വീണ്ടും സിംബോളിക് ആയി വിവാഹം ചെയ്യുന്നതിന് മണിവിഴയെന്നാണ് തമിഴ്*നാട്ടില്* പറയുന്നു.

    മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സാന്നിധ്യത്തില്* ഭര്*ത്താവും ഭാര്യയും ഒരിക്കല്* കൂടി വിവാഹം കഴിക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്. ഡിസംബര്* 102നാണ് രജനിക്ക് അറുപത് വയസാകുന്നത്. അന്ന് രജനീകാന്തും ലതാ രജനീകാന്തും ഒരിക്കല്* കൂടി വിവാഹം കഴിക്കുമെന്നാണ് റിപ്പോര്*ട്ട്.

    മക്കളും മരുമക്കളും കൂടി സ്*റ്റൈല്* മന്നന്റെ അറുപതാം കല്യാണം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചെന്നൈയിലെ പോയസ് ഗാര്*ഡനിലുള്ള വസതിയില്* വച്ച് ഡിസംബര്* പത്തിന് വെള്ളിയാഴ്ച അറുപതാം കല്യാണം നടക്കും. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും മറ്റ് വിഐപികളും ദമ്പതികളെ അനുഗ്രഹിക്കാനെത്തുമെന്നാണ് അറിയുന്നത്.

    കര്*ണാടകയില്* ജനിച്ചുവളര്*ന്ന രജനീകാന്തിനെ സിനിമയിലേക്ക് കൊണ്ടുവന്നത് പ്രശസ്ത സംവിധായകന്* കെ ബാലചന്ദറാണ്. 1975ല്* അപൂര്*വ രാഗങ്ങള്* എന്ന സിനിമയിലൂടെ, കമലാഹാസന്റെ വില്ലനായി അരങ്ങേറിയ രജനീകാന്ത് ഇപ്പോള്* ഇന്ത്യയിലെ ഒന്നാം നമ്പര്* താരങ്ങളില്* ഒരാളാണ്.

    ഇന്ത്യയില്* ഏറ്റവും അധികം പ്രതിഫലം പറ്റുന്ന രജനി ജാക്കി ചാന്* കഴിഞ്ഞാല്* ഏഷ്യയില്* ഏറ്റവും പ്രതിഫലം വാങ്ങുന്നത് താരം കൂടിയാണ്.





    Powered by WizardRSS | Best Membership Site Software
Working...
X